സര്‍വ്വകലാശാലയുടെ ദൗത്യങ്ങള്‍

 


ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ്
('അമ്മയെതല്ലിയാല്‍ രണ്ടഭിപ്രായം, അമ്മയെ ആദരിച്ചാലും രണ്ടഭിപ്രായം')  ഭാഗം - 2

സര്‍വ്വകലാശാല ഇത്തരമൊരു സംരഭത്തിനു മുന്നോട്ടു വരുന്നത് അക്കാദമികമല്ല എന്ന ശങ്കയുള്ളവരു കാം.  എന്താണ് അക്കാദമികം? എന്തിനാണ് സര്‍വ്വകലാശാലകള്‍? സ്ത്രീപഠന കേന്ദ്രങ്ങള്‍? വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി നേടുന്നതിനും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനുമായി  അധ്യാപനവും ഗവേഷണവും നടത്തുക മാത്രമല്ല സര്‍വ്വകലാശാലയുടെ ഉത്തരവാദിത്വം. അധ്യാപനത്തിലൂടെയും ഗവേഷണത്തിലൂടെയും സമൂഹത്തിന്റെ നന്മയും രാഷ്ട്രപുരോഗതിയും ഉറപ്പുവരുത്തുകയെന്ന മഹത്തായ ലക്ഷ്യം സര്‍വ്വകലാശാലകള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്.

സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത അധ്യാപനവും ഗവേഷണവും കൊണ്ട് ഈ ലക്ഷ്യം കൈവരിക്കാനാവില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള ബന്ധം സുദൃഢമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ സര്‍വ്വകലാശാലകളെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ് സര്‍വ്വകലാശാലയുടെ സാമൂഹ്യപ്രതിബദ്ധതയുടെ പ്രതീകമാണ്. പൊതു സമൂഹവുമായുള്ള സര്‍വ്വകലാശാലയുടെ ബന്ധത്തെ ഈ അവാര്‍ഡ് ഊട്ടിയുറപ്പിക്കുമെന്നതില്‍ സംശയമില്ല.
സര്‍വ്വകലാശാലയുടെ ദൗത്യങ്ങള്‍

സ്ത്രീപഠനകേന്ദ്രത്തിന്റെ ഉദ്ദേശ്യലക്ഷ്യം 

സര്‍വ്വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ പഠനകേന്ദ്രങ്ങളുടെ അടിസ്ഥാന ഉദ്ദേശ്യലക്ഷ്യം സ്ത്രീ ശാക്തീകരണമാണ്. അതിനുവേണ്ടി പഠനഗവേഷണങ്ങള്‍ നടത്തുക, സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുക, മാതൃകാ ജീവിതങ്ങളും അനുഭവങ്ങളും ഡോക്യമെന്റ് ചെയ്യുക തുടങ്ങി പല ഉത്തരവാദിത്വങ്ങളും നിറവേറ്റാനാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ സ്ത്രീപഠനകേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നത്.

ഓരോ സര്‍വ്വകലാശാലയുടെയും സാമൂഹ്യസാംസ്‌കാരിക ചുറ്റുപാടുകള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സ്ത്രീ പഠന കേന്ദ്രങ്ങള്‍ പഠനഗവേഷണത്തിനായി ഏറ്റെടുക്കേണ്ടത്. അവയെ തിരിച്ചറിയാന്‍ അധ്യാപകര്‍ക്ക് സാമൂഹിക പരിജ്ഞാനവും പ്രതിബദ്ധതയും അനിവാര്യമാണ്. പട്ടിണികിടക്കുന്ന, മദ്യപാനിയായ ഭര്‍ത്താവിന്റെ ദേഹോപദ്രവം കൊണ്ടു സഹിക്കെട്ട സ്ത്രീയോട് സൈദ്ധാന്തിക വാദങ്ങള്‍ പറഞ്ഞു ചെന്നാല്‍ അവള്‍ക്കതു ഉള്‍ക്കൊള്ളാനാവില്ല. അതുകൊണ്ടാണ് യാഥാസ്ഥിതികമെന്നു വ്യാഖ്യാനിക്കാവുന്ന പല പ്രവര്‍ത്തനങ്ങളിലും സ്ത്രീപഠനകേന്ദ്രങ്ങള്‍ ഏര്‍പ്പെടുന്നത്.  ഇവിടെ മധ്യവര്‍ഗ്ഗത്തിന്റെയും ഉപരിവര്‍ഗ്ഗത്തിന്റെയും പ്രതിനിധികളായവക്ക് സ്ത്രീവാദം ഉയര്‍ത്തുന്ന വിമര്‍ശനപാഠങ്ങള്‍ ഏറെ പഥ്യമായിരിക്കും.

പക്ഷേ സ്ത്രീവര്‍ഗ്ഗത്തില്‍ ഇപ്പറഞ്ഞ കൂട്ടര്‍, ബോധപൂര്‍വ്വമോ അല്ലാതെയോ കാണാതെ പോകുന്ന ബഹുഭൂരിപക്ഷം വരുന്ന ഒരു സ്ത്രീസമൂഹമുണ്ട്. അവര്‍ക്കുവേണ്ടി എന്താണ് ഈ സൈദ്ധാന്തിക വാദികള്‍ ചെയ്യാറുള്ളത്. പാത്രമറിയാതെ വിളമ്പുന്ന സിദ്ധാന്തങ്ങളും വിമര്‍ശനപാഠങ്ങളുമാണ് പലപ്പോഴും പൊതുസമൂഹമദ്ധ്യത്തില്‍ സ്ത്രീവാദത്തെ പരിഹാസ്യമാക്കുന്നതും. സൈദ്ധാന്തിക പഠനങ്ങള്‍ക്ക് പ്രാപ്തരാകാത്തവരെ കാലാനുസൃതവും സാംസ്‌കാരാനുസൃതവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ധരിക്കാതെ അവരുടെമേല്‍ സ്ത്രീവാദം അടിച്ചേല്‍പ്പിക്കാന്‍ സ്ത്രീ പഠനകേന്ദ്രങ്ങള്‍ക്കാവില്ല.

Part 1:
ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ് ('അമ്മയെതല്ലിയാല്‍ രണ്ടഭിപ്രായം, അമ്മയെ ആദരിച്ചാലും രണ്ടഭിപ്രായം')

Part 3
ഗോള്‍ഡന്‍മദര്‍ അവാര്‍ഡ് സ്ത്രീവാദത്തിനെതിരല്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Golden Mother Award, REALITY on Golden Mother Award, Dr. Moly Kuruvilla, Report,  Calicut  University, Mother, Wife, Husband, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia