പാലക്കാട്: മുണ്ടൂരില്‍ വിമതര്‍ക്കെതിരെ കൈക്കൊണ്ട പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് വിമതര്‍ കോടിയേരി ബാലകൃഷ്ണന്റെ വാഹനം തടഞ്ഞു. പാര്‍ട്ടി ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് വിമതരുടെ പ്രതിഷേധം. മുണ്ടൂരില്‍ വിമതരുടെ ആവശ്യങ്ങള്‍ തള്ളി പാര്‍ട്ടി തീരുമാനം. പി കെ സുധാകരന് സിപിഐ(എം) മുണ്ടൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയായി തുടരും. പി എ ഗോകുല്‍ദാസിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേത്യത്വത്തില്‍ മുണ്ടൂരില്‍ ചേര്‍ന്ന ഏരിയാ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. മുണ്ടൂരിലെ പ്രശ്നം അസാധാരണമാണെന്ന് കോടിയേരി യോഗത്തില്‍ പറഞ്ഞു.
ഗോകുല്‍ദാസ് ഉള്‍പ്പെടെയുള്ള വിമതര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഗോകുല്‍ദാസിനെ ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുക, ഗോകുല്‍ദാസ് നിര്‍ദേശിക്കുന്നയാളെ ഏരിയാ സെക്രട്ടറിയാക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു നേരത്തെ വിമതര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ ആവശ്യങ്ങളെയെല്ലാം തള്ളികൊണ്ടാണ് പാര്‍ട്ടി തീരുമാനം.
Keywords: Kerala, CPM, Mundoor, Palakkad, rebels, block vehicle, Kodiyeri Balakrishnan,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.