Sachin Jain | ഇന്ത്യയിലെ സ്വർണ ഉപഭോഗം വർധിക്കുകയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സിഇഒ സച്ചിൻ ജയ്ൻ; കൊച്ചിയിൽ സ്വീകരണം നൽകി

 
reception given to world gold council ceo sachin jain 
reception given to world gold council ceo sachin jain 


 'കേരളത്തിൽ ആഭരണങ്ങളായിട്ടാണ് വാങ്ങുന്നതെങ്കിലും, മറ്റ് സംസ്ഥാനങ്ങളിൽ നാണയങ്ങളും, സ്വർണക്കട്ടികളുമായി വാങ്ങുന്നവരുടെ എണ്ണം വർധിച്ചു'

കൊച്ചി: (KVARTHA) ഇന്ത്യയിലെ സ്വർണാഭരണ വിപണിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ കേരളത്തിലെ സ്വർണ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സിഇഒ സച്ചിൻ ജയ്ൻ പറഞ്ഞു. ഇന്ത്യയിലെ സ്വർണ ഉപഭോഗം വർധിക്കുകയാണെന്നു൦, കേരളത്തിൽ ആഭരണങ്ങളായിട്ടാണ് വാങ്ങുന്നതെങ്കിലും, മറ്റ് സംസ്ഥാനങ്ങളിൽ നാണയങ്ങളും, സ്വർണക്കട്ടികളുമായി വാങ്ങുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

reception given to world gold council ceo sachin jain 

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സമ്മേളനം കൊച്ചി താജ് വിവാൻറ ഹോട്ടലിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സച്ചിൻ ജയ്ന് കേരളത്തിൻറെ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. 

ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ, വർഗീസ് ആലുക്കാസ്, വർക്കിംഗ് പ്രസിഡന്റുമാരായ റോയ് പാലത്തറ, അയമു ഹാജി, ജില്ലാ പ്രസിഡൻറ് ബിന്ദു മാധവ്, സംസ്ഥാന ഭാരവാഹികളായ അരുൺ നായിക്, സി എച്ച് ഇസ്മായിൽ, എൻ.വി പ്രകാശ്, കണ്ണൻ ആറ്റിങ്ങൽ, പി. കെ ഗണേഷ്, വിജയകൃഷ്ണ വിജയൻ, അബ്ദുൽസലാം അറഫ, എം.എസ് സന്തോഷ്, നാസർ അറേബ്യൻ, ഹുസൈൻ അലൈൻ, സത്യസായ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia