എ. സുരേഷിന് സ്വീകരണം നല്‍കിയതിനെക്കുറിച്ച് സി.പി.എം. അന്വേഷിക്കും

 


എ. സുരേഷിന് സ്വീകരണം നല്‍കിയതിനെക്കുറിച്ച് സി.പി.എം. അന്വേഷിക്കും
പാലക്കാട്: ഫെബ്രുവരി 24 ന് കല്ലേപ്പുള്ളി കുമ്മാട്ടിയോടനുബന്ധിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റാന്റായ എ. സുരേഷിന് സ്വീകരണം നല്‍കിയതിനെക്കുറിച്ച് സി.പി.എം അന്വേഷിക്കുന്നു. സുരേഷിന്റെ നടപടി പാര്‍ട്ടി വിരുദ്ധമായിരുന്നോ എന്നും സ്വീകരണമൊരുക്കാന്‍ പാര്‍ട്ടിയിലെ ആളുകള്‍ സഹായിച്ചിരുന്നോയെന്നുമാണ് പാര്‍ട്ടി അന്വേഷിക്കുക.

മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അന്ന് വേദിയിലുണ്ടായിരുന്നു. പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയതെന്നും വി.എസ്. നെതിരെ വാളോങ്ങുന്നവര്‍ക്ക് മുന്‍പില്‍ വി.എസ്. നെഞ്ചുവിരിച്ച് നില്‍ക്കുമെന്നൊക്കെ ആ സ്വീകരണയോഗത്തില്‍ സുരേഷ് പറഞ്ഞിരുന്നു. പ്രാദേശിക പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ട ശേഷമാണ് സുരേഷ് ആസ്വീകരണ യോഗത്തില്‍ പങ്കെടുത്തതെന്നാണ് സൂചന.

പാര്‍ട്ടി ജില്ലാ സെക്രട്ടയേറ്റ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ ആര്‍. ചിന്നക്കുട്ടനാണ് അന്വേഷണത്തിന്റെ ചുമതല.

Keywords: Chinnakkuttan, President, District, Palakkad, Welcome Program, February  Kvartha, V.S Achuthanandan, Kerala, CPM District Secretary, A. Suresh,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia