ആറുദിവസത്തിന് പുറമെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ വേറെയും മാര്‍ഗങ്ങള്‍ തേടുന്നതായി ആരോപണം

 


തിരുവനന്തപുരം: (www.kvartha.com 14.05.2020) ആറുദിവസത്തിന് പുറമെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ വേറെയും മാര്‍ഗങ്ങള്‍ തേടുന്നതായി ആരോപണം. ലോക് ഡൗണ്‍ കാലത്ത് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം കുറയ്ക്കണമെന്ന് ധനവകുപ്പ് മേധാവിക്ക് പൊതുഭരണസെക്രട്ടറി ശുപാര്‍ശ നല്‍കിയതോടെയാണ് ആരോപണമുയര്‍ന്നത്. എന്നാല്‍, ജീവനക്കാരുടെ പ്രതിഷേധം കാരണം ശുപാര്‍ശ നടപ്പാക്കാനിടയില്ല.

ആറുദിവസത്തിന് പുറമെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ വേറെയും മാര്‍ഗങ്ങള്‍ തേടുന്നതായി ആരോപണം

ലോക് ഡൗണ്‍ കാലത്ത് സെക്രട്ടേറിയറ്റില്‍ ഗ്രൂപ്പ് എ, ബി വിഭാഗം ജീവനക്കാരില്‍ 50 ശതമാനവും മറ്റുദ്യോഗസ്ഥരുടെ 33 ശതമാനവും ജോലിക്ക് ഹാജരാകണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. മറ്റുള്ളവര്‍ക്ക് ഇ-ഓഫീസ് എന്ന പോര്‍ട്ടലിലൂടെ വീട്ടിലിരുന്ന് ജോലിചെയ്യാമായിരുന്നു. ഇ-ഓഫീസില്‍ ലോഗിന്‍ ചെയ്താല്‍ വീട്ടിലിരുന്ന് ജോലിചെയ്തതായി കണക്കാക്കാം. എത്ര ഫയല്‍ നോക്കിയെന്നും മനസ്സിലാക്കാം. അങ്ങനെ ലോഗിന്‍ ചെയ്യാത്ത ദിനങ്ങള്‍ക്ക് ശമ്പളം കുറയ്ക്കാനാണ് പൊതുഭരണസെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ നിര്‍ദേശിച്ചത്.

ഗതാഗതസൗകര്യം ഇല്ലാത്തതുകൊണ്ടാണ് ജോലിക്കെത്താന്‍ കഴിയാതിരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഇ-ഓഫീസില്‍ ലോഗിന്‍ ചെയ്യാന്‍ സൗകര്യമില്ലാത്തവരുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം ഇപ്പോള്‍ പിടിക്കുന്നുണ്ട്. അതിനുപുറമേ ശമ്പളം പിടിക്കാന്‍ വേറെയും മാര്‍ഗങ്ങള്‍ തേടുന്നൂവെന്നാണ് ജീവനക്കാരുടെ ആരോപണം. ഈ നീക്കത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

Keywords:  News, Kerala, Thiruvananthapuram, Government-employees, Salary, Lockdown, Recommended to reduce salaries of secretaries who do not work at home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia