Court Notice | ഗോള്‍വാള്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശം; പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോടതി നോടീസ്
Jul 11, 2022, 18:45 IST
തിരുവനന്തപുരം: (www.kvartha.com) ഗോള്‍വാള്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വി ഡി സതീശന് കോടതി നോടീസ്. ആഗസ്റ്റ് 12 ന് ഹാജരാകാനാണ് നോടീസിലെ നിര്‍ദേശം. ആര് എസ് എസിന്റെ പ്രാന്ത സംഘ ചാലക് കെ കെ ബാലറാമാണ് കേസ് ഫയല്‍ ചെയ്തത്.
ഗോള്‍വാള്‍ക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നേരത്തെ നോടീസ് നല്‍കിയിരുന്നു. ആര്‍എസ്എസിന്റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ 'ബെഞ്ച് ഓഫ് തോട്സ്' (Bunch of Thoughst) എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി ചെറിയാന് കടമെടുത്തതെന്നായിരുന്നു വിഡി സതീശന്റെ ആക്ഷേപം.
ആര്‍എസ്എസിന്റെ ഭരണഘടനയോടുള്ള സമീപനമാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞിരിക്കുന്നത്. സജി ചെറിയാനും ഇതു തന്നെയാണ് പറഞ്ഞത്. വിചാരധാരയില്‍ പറഞ്ഞിരിക്കുന്നതും സജി ചെറിയാന്റെ പരാമര്‍ശവും ഒന്നുതന്നെയാണ്. വിചാരധാരയിലെ 350-ാം പേജിലാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലും പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും സതീശന് വാക്കുകള്‍ ആവര്‍ത്തിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വാക്കുകള്‍ പിന്‍വലിക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തിരുത്തി പറയണമെന്നും നോടീസില് ആവശ്യപ്പെടുന്നുണ്ടായിരുന്നു. വി ഡി സതീശന് പറഞ്ഞ വാക്കുകള്‍ വിചാരധാരയില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് കഴിയില്ലെങ്കില്‍ പ്രസ്താവന പിന്‍വലിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നോടീസില് മുന്നറിയിപ്പ് നല്‍കിയിരുന്നു.
'ഗോള്‍വാള്‍ക്കറുടെ 'വിചാരധാര'യില്‍ സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചതുപോലുള്ള പരാമര്‍ശം എവിടേയും ഇല്ല. അത് താങ്കള്‍ കാണിച്ചുതരണം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ താങ്കള്‍ ആവര്‍ത്തിക്കാന്‍
സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവിനേപ്പോലെ ഉത്തരവാദിത്തപ്പെട്ട പദവിയിലുള്ള താങ്കള്‍ ഇത്തരത്തില്‍ തെറ്റിദ്ധാരണ ജനകമായ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കണം. മാധ്യമങ്ങള്‍ മുന്‍പാകെ തിരുത്തിപ്പറയണം. അല്ലാത്ത പക്ഷം കര്‍ശനമായ നിയമനടപടി സ്വീകരിക്കും.', ആര്‍എസ്എസ് നോടീസില് പറഞ്ഞത്. ആര്‍എസ്എസ് പ്രാന്ത സംഘ് ചാലക് കെ കെ ബലറാമാണ് നിയമ നടപടി തുടങ്ങുന്നതിന് മുന്‍പ് മുന്നറിയിപ്പ് നോടീസ് അയച്ചത്.
അതേസമയം, ആര്‍എസ്എസ് നോടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. നിലപാടില്‍ ഉറച്ച് നില്ക്കുന്നു. ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോടതി വഴി ആര്‍എസ്എസ് സതീശനെതിരെ നീങ്ങിയിരിക്കുന്നത്.
Keywords: News,Kerala,State,V.D Satheeshan,Notice,BJP,Opposition leader,Court Notice, Golwalkar , RSS, Reference against Golwalkar; Court notice to opposition leader VD Satheesan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.