Refrigerator Explodes | വീടിനുള്ളിലെ ഫ്രിഡ് ജ് പൊട്ടിത്തെറിച്ച് അപകടം; ആളപായമില്ല

 


തൃശൂര്‍: (www.kvartha.com) വീടിനുള്ളിലെ ഫ്രിഡ് ജ് പൊട്ടിത്തെറിച്ച് അപകടം. വടക്കാഞ്ചേരി പുതുരുത്തി കോതോട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ അജിതയുടെ വീട്ടിലെ ഫ്രിഡ് ജാണ് പൊട്ടിത്തെറിച്ചത്. ആളപായമില്ല. സംഭവ സമയത്ത് അജിത ജോലിക്കു പോയിരിക്കുകയായിരുന്നു. ഷോര്‍ട് സര്‍ക്യൂട് ആണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.

Refrigerator Explodes | വീടിനുള്ളിലെ ഫ്രിഡ് ജ് പൊട്ടിത്തെറിച്ച് അപകടം; ആളപായമില്ല

അടുക്കളഭാഗത്തായിരുന്നു ഫ്രിഡ് ജ്. വീട്ടില്‍നിന്ന് പുക ഉയരുന്നതു കണ്ട സമീപവാസികളും ബന്ധുക്കളുമാണ് ആദ്യമെത്തി തീകെടുത്തിയത്. പിന്നാലെ അഗ്‌നിരക്ഷാസേനയുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഫ്രിഡ് ജ് വച്ചിരുന്ന ഭാഗത്തെ വയറിങ് ഉള്‍പെടെയുള്ളവ കത്തി നശിച്ചുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

Keywords:  Refrigerator explodes at a home in Wadakkanchery, Thrissur, News,  Refrigerator Explodes, Fire Force, Short Circuit, Natives, Relatives, Fire, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia