Train Services | അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 5 ട്രെയിനുകള്‍ റദ്ദാക്കി

 


പാലക്കാട്: (KVARTHA) എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പെടുത്തിയതായി റെയില്‍വെ. അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളിലാണ് എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നത്.

റദ്ദാക്കിയവ


ഫെബ്രുവരി 10, 17, 24 തീയതികളില്‍ ഷൊര്‍ണൂര്‍ ജന്‍ക്ഷനില്‍ നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ ജന്‍ക്ഷന്‍ -തൃശൂര്‍ എക്‌സ്പ്രസ് (06461) സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കി. 06455 നമ്പര്‍ ഷൊര്‍ണൂര്‍ -കോഴിക്കോട് എക്‌സ്പ്രസ് ഫെബ്രുവരി 10, 17, 24 തീയതികളിലും 06454 കോഴിക്കോട് -ഷൊര്‍ണൂര്‍ എക്‌സ്പ്രസ് ഫെബ്രുവരി 11, 18, 25 തീയതികളിലും 06470 നിലമ്പൂര്‍ -ഷൊര്‍ണൂര്‍ എക്‌സ്പ്രസ്, 06467 ഷൊര്‍ണൂര്‍ - നിലമ്പൂര്‍ എക്‌സ്പ്രസ് എന്നിവ ഫെബ്രുവരി 17, 18, 24, 25 തീയതികളിലും റദ്ദാക്കി.

Train Services | അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 5 ട്രെയിനുകള്‍ റദ്ദാക്കി
 
വൈകി ഓടുന്നവ

ഫെബ്രുവരി 10, 11, 17, 24, 25 തീയതികളില്‍ മംഗ്ലൂരു സെന്‍ട്രലില്‍ നിന്ന് ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട 16348 നമ്പര്‍ മംഗ്ലൂരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി 15.25ന് മംഗ്ലൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടും. ഭാഗികമായി റദ്ദാക്കിയവ ഫെബ്രുവരി 11, 18, 25 തീയതികളില്‍ തൃശൂരില്‍നിന്ന് പുറപ്പെടുന്ന 16609 തൃശൂര്‍ -കണ്ണൂര്‍ എക്സ്പ്രസ് തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

ഷൊര്‍ണൂര്‍ ജന്‍ക്ഷനില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിക്കും. അന്നേ ദിവസം രാവിലെ 7.30ന് ഷൊര്‍ണൂര്‍ ജന്‍ക്ഷനില്‍നിന്ന് പുറപ്പെടും. മാര്‍ച് രണ്ടിന് ഉച്ചക്ക് 3.50ന് ആലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന 16307 ആലപ്പുഴ -കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. ട്രെയിന്‍ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും. 22638 മംഗ്ലൂരു സെന്‍ട്രല്‍ -ഡോ. എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപര്‍ ഫാസ്റ്റ് എക്സ്പ്രസ് ഫെബ്രുവരി 15ന് രാത്രി 11.45ന് മംഗ്ലൂരു ജന്‍ക്ഷനില്‍ നിന്ന് പുറപ്പെടും.

Keywords: Regulation of train services, Palakkad, News, Regulation, Train Services, Engineering Works, Railway, Thiruvananthapuram, Cancelled, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia