Get-out Politics | 'കടക്ക് പുറത്ത്'; ഇത് ഉമ്മൻ ചാണ്ടിക്ക് വേണ്ടിയും പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്; ഒരു വൈറൽ പോസ്റ്റ്
Mar 16, 2024, 11:44 IST
/ മിന്റാ മരിയ തോമസ്
(KVARTHA) മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വളരെയധികം സ്നേഹിച്ചിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയോ..? മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടി സാറും തമ്മിലുള്ള ഊഷ്മള ബന്ധത്തെ സൂചിപ്പിച്ചുകൊണ്ട് ഒരാൾ എഴുതിയ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. അത് ഇങ്ങനെയാണ്:
'കടക്ക് പുറത്ത്' എന്ന പിണറായി വിജയന്റെ ആജ്ഞാ ശക്തിയുള്ള വാക്കിനെ പിണറായിയ്ക്ക് എതിരായ നെഗറ്റീവ് ക്യാമ്പയിന് വേണ്ടി മാധ്യമങ്ങളും വലതു പക്ഷവും ഉപയോഗിക്കാറുണ്ട്. എന്നാൽ പിണറായി ഒരാളെ കടക്ക് പുറത്ത് എന്ന് പറഞ്ഞ് എകെജി സെന്ററിൽ നിന്ന് ഇറക്കി വിട്ടത് ഉമ്മൻ ചാണ്ടി തന്റെ ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്. പിണറായി പാർട്ടി സെക്രട്ടറിയും വി എസ് മുഖ്യമന്ത്രിയും ആയിരുന്ന കാലത്താണ് ഉമ്മൻ ചാണ്ടിയുടെ മകൾക്കെതിരെ ഭർതൃ കുടുംബത്തിൽ നിന്ന് ആക്ഷേപം ഉയർത്തി വിവാഹ മോചന കേസും തുടർന്ന് ഭർതൃപിതാവിന്റെ പത്ര സമ്മേളനവും നടന്നത്.
വിവാദ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് മുഖ്യധാരാ മാധ്യമങ്ങൾ തീരുമാനിച്ചു. കൈരളിയും ദേശാഭിമാനിയും അത് സംബന്ധിച്ച് ഒരു വരി പോലും പ്രസിദ്ധീകരിക്കരുതെന്ന് പാർട്ടി സെക്രട്ടറി പിണറായി വിജയൻ കർശന നിർദ്ദേശം നൽകി (അത് സംബന്ധിച്ച് കൈരളി വാർത്താ മേധാവിയും പിണറായിയും തമ്മിൽ നടന്ന ഫോൺ സംഭാഷണം കെ ടി ജലീൽ സോളാർ ചർച്ചയിൽ പരാമർശിച്ചിരുന്നു). മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയം തമസ്കരിച്ചതോടെ ഉമ്മൻ ചാണ്ടിയുടെ മകളുടെ ഭർതൃ പിതാവ് ആ വിഷയം രാഷ്ട്രീയമായി സിപിഎമ്മിനെ കൊണ്ട് ഏറ്റെടുപ്പിക്കാൻ ലക്ഷ്യമിട്ട് എകെജി സെന്ററിൽ പോയി പാർട്ടി സെക്രട്ടറി പിണറായി വിജയനെ നേരിൽ കണ്ടു.
അയാൾ വന്ന കാര്യം വ്യക്തമാക്കിയപ്പോൾ അത്യധികം ക്ഷോഭത്തോടെ പിണറായി അയാളെ എകെജി സെന്ററിൽ നിന്ന് ഇറക്കി വിട്ടു. ഇക്കാര്യം ഉമ്മൻ ചാണ്ടിയുടെ പുറത്ത് വന്ന ആത്മകഥയിൽ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളി ആയി മാത്രമേ ഉമ്മൻ ചാണ്ടിയെ പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ മരണം വരെ കണ്ടിട്ടുള്ളൂ. ഒരിക്കലും ശത്രുവായി കണ്ടിട്ടില്ല. 1970 ൽ ഇരുവരും ഒരുമിച്ചാണ് ആദ്യമായി എംഎൽഎമാർ ആയത്. 1977 ൽ വീണ്ടും എംഎൽഎമാർ ആയി. ഇതിനിടയിൽ പിണറായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആയപ്പോൾ ഒരു ഇടവേള വന്നു. പിന്നെ 91 മുതൽ 2001 വരെ എംഎൽഎയും മന്ത്രിയുമായി.
98 ൽ പാർട്ടി സംസ്ഥാന സെക്രട്ടറി ആയതോടെ 2001 മുതൽ 2016 വരെ 15 വർഷക്കാലം പിണറായിയ്ക്ക് പാർലമെന്ററി രംഗത്ത് ഇടവേള വന്നു. (1970 മുതൽ 2023 ജൂലൈയിൽ മരിക്കുന്നതു വരെ ഉമ്മൻ ചാണ്ടി എംഎൽഎ ആയിരുന്നു). പിണറായിയെ ലാവലിൻ കേസിൽ വേട്ടയാടാൻ എറിഞ്ഞിട്ട് കൊടുത്തത് ഉമ്മൻ ചാണ്ടി ആണെങ്കിലും (ഒന്നാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ലാവലിൻ കേസിൽ പിണറായിക്ക് പങ്കില്ല എന്ന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറിയത്. അന്ന് വിജിലൻസ് - ആഭ്യന്തര മന്ത്രി ഉമ്മൻ ചാണ്ടിയാണ്. ആ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ആ സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ലാവലിൻ അന്വേഷണം സിബിഐക്ക് വിട്ടത്. അതിന്റെ പേരിൽ ഉമ്മൻ ചാണ്ടി പിന്നീട് രാഷ്ട്രീയ കുമ്പസാരം നടത്തി എന്നത് വേറെ കാര്യം).
ആ ഒരു വിദ്വേഷം ഒരു കാലത്തും പിണറായി ഉമ്മൻ ചാണ്ടിയോട് കാണിച്ചിട്ടില്ല.. ഇപ്പോൾ പിണറായിക്ക് എതിരെ യുഡിഎഫ് നടത്തുന്ന എതിർ പ്രചരണങ്ങളുടെ മുനയൊടിക്കുന്ന കാര്യങ്ങൾ ഉമ്മൻ ചാണ്ടി തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. മരണം കൺമുന്നിൽ എത്തിയപ്പോൾ ഒരു കുമ്പസാരം പോലെ പിണറായി വിജയനുമായുള്ള സവിശേഷ ബന്ധം ഉമ്മൻ ചാണ്ടി വെളിപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയുടെ മരണശേഷം മാത്രം പുറത്ത് വരുന്നു. പിണറായി ഇന്നേവരെ ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. സോളാർ കേസിൽ സാമ്പത്തിക അഴിമതി ആരോപണം ഉന്നയിച്ചതല്ലാതെ പിണറായിയോ വിഎസോ കോടിയേരിയോ ഇന്നേവരെ ഉമ്മൻ ചാണ്ടിയ്ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിട്ടില്ല.
വിഎസിന്റെ നിയമസഭയിലെ വിവാദ പരാമർശം കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ സലിംരാജിനെ സംരക്ഷിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടിനെ പൊളിച്ചടുക്കാൻ വേണ്ടി ആയിരുന്നു. അതിന് അനുബന്ധമായി കോടതിയിൽ സമർപ്പിച്ച രേഖകളുടെ പകർപ്പ് വി എസ് നിയമ സഭയിൽ വായിക്കാൻ ശ്രമിച്ചു. പിണറായി വിജയൻ പുലർത്തുന്ന രാഷ്ട്രീയ മാന്യത വലതുപക്ഷം തിരിച്ച് പിണറായിക്ക് കൊടുത്തിട്ടില്ല. ഇപ്പോൾ പിണറായിയുടെ മകൾ വീണയെ വേട്ടയാടാൻ ഇറങ്ങിയിരിക്കുന്ന പ്രിയ സ്നേഹിതൻ മാത്യു കുഴൽനാടൻ ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ഒന്ന് വായിച്ച് നോക്കണം. പ്രത്യേകിച്ച് പിണറായിയെ കുറിച്ച് ഉമ്മൻ ചാണ്ടി എഴുതിയ ഭാഗങ്ങൾ. നീ ഞരമ്പേൽ കിളിർക്കുന്നതിന് മുന്നേ എംഎൽഎ ആയ, അടിയന്തിരാവസ്ഥയുടെ തീക്ഷ്ണതകളെ അതിജീവിച്ച മനുഷ്യനോടാണ് നീ ചൊറിയാൻ നടക്കുന്നത് എന്ന് അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഉണ്ടായ നീ ഒന്ന് തിരിച്ചറിയുന്നത് നല്ലതാ'.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.