Dry Day | ഡ്രൈ ഡേ: 'മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം'

 
Relaxation on Dry Day Liquor Sales
Relaxation on Dry Day Liquor Sales

Representational Image Generated by Meta AI

'ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നടപടി'

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ മദ്യനയത്തിൽ ചില മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനം.

ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകിയിരിക്കുന്നത്.  

നിലവിൽ, ഡ്രൈ ഡേയിൽ മദ്യഷോപ്പുകൾ അടച്ചിടുന്നതിനാൽ സർക്കാരിന് നികുതി നഷ്ടം സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ടൂറിസം മേഖലയിലും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.  

ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. എന്നാൽ അന്താരാഷ്ട്ര കോൺഫറൻസുകൾ, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡിംഗ് തുടങ്ങിയ സ്ഥലങ്ങളിൽ  മദ്യം വിൽക്കാൻ അനുമതി നൽകുന്നത് പരിഗണിക്കാം എന്നാണ് സർക്കാർ കരുതുന്നത്. ഇതിന് വേണ്ടിയുള്ള കൃത്യമായ നിയമങ്ങൾ ഇനിയും തയ്യാറാക്കേണ്ടതുണ്ട്.

മുമ്പ്, ബാർ ഉടമകൾ ഡ്രൈ ഡേകൾ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു. പൂർണമായും പരിഗണിച്ചില്ലെങ്കിലും പകരം സർക്കാർ ചില നിബന്ധനകളോടെ ഈ ആവശ്യം പരിഗണിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia