ഇറ്റാലിയന്‍ നാവികരുടെ റിമാന്റ് കാലാവധി ഏപ്രില്‍ 16വരെ നീട്ടി

 



ഇറ്റാലിയന്‍ നാവികരുടെ റിമാന്റ് കാലാവധി ഏപ്രില്‍ 16വരെ നീട്ടി
കൊല്ലം: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ റിമാന്റ്  കാലാവധി ഏപ്രില്‍ 16വരെ നീട്ടി. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് നീട്ടിയത്. ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യാനും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പോലീസ് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. ഇറ്റാലിയന്‍ നാവികരെ ചൊവ്വാഴ്ച ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Keywords: Firing from Ship, Fishermen, Kollam, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia