കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ റിമാന്‍ഡ് ആഗസ്റ്റ് 27 വരെ നീട്ടി. കണ്ണൂര്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ജയരാജന്റെ ജാമ്യാപേക്ഷ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി നേരത്തേ തള്ളിയിരുന്നു. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ള ജയരാജനു ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അവഗണിക്കാന്‍ കഴിയില്ലെന്നു മജിസ്ട്രേട്ട് സി. മുജീബ് റഹ്മാന്‍ ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവില്‍ പറഞ്ഞിരുന്നു.
ഷുക്കൂര്‍ വധക്കേസില്‍ 38ം പ്രതിയാണ് പി ജയരാജന്‍. ഗൂഡാലോചനാ കുറ്റമാണ് പ്രോസിക്യൂഷന്‍ ജയരാജനുമേല്‍ ചുമത്തിയിരിക്കുന്നത്.
English Summery
Remand of P Jayarajan extended to August 27
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.