Arthritis | സന്ധിവാതം കൊണ്ട് ബുദ്ധിമുട്ടുകയാണോ? നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
Jan 14, 2024, 10:42 IST
കൊച്ചി: (KVARTHA) മനസ്സെത്തുനിടത്ത് ശരീരമെത്തിയില്ലെങ്കില്‍ അതൊരു വല്ലാത്ത പൊല്ലാപ്പാണ്. ഇത്തരം വിഷമഘട്ടത്തില്‍ തണുപ്പുകാലത്ത് സന്ധിവാതം കൊണ്ട് ബുദ്ധിമുട്ടുകയാണ് പലരും. ഈ സമയങ്ങളില്‍ ശരീരം പ്രത്യേകിച്ച് ഒരു മടുപ്പിലേക്ക് നീങ്ങുന്നു. താപനില കുറയുന്നതിനാലാണ് പലരും ശൈത്യകാലത്ത് സന്ധി വേദന പ്രശ്നങ്ങള്‍ അനുഭവിച്ചു വരുന്നത്. കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വരുന്നതോടെ പലര്‍ക്കും കൈകളിലും, കാലുകളിലും സന്ധികളില്‍ അതിരൂക്ഷ വേദനയും ഉണ്ടാകാറുണ്ട്.
ഭൗമാന്തരീക്ഷ താപനില കുറയുന്നതിനനുസരിച്ച് കാല്‍മുട്ടുകള്‍, കണങ്കാലുകള്‍, ഇടുപ്പ് എന്നിവ സാധാരണയേക്കാള്‍ കടുപ്പമുള്ളതായി മാറും. സന്ധിയെ ബാധിക്കുന്ന നീര്‍ക്കെട്ടായ ആര്‍ത്രൈറ്റിസ് (Arthritis) അഥവാ സന്ധിവാതം ഉള്ളവര്‍ക്കാണ് പ്രശ്നം കൂടുതല്‍. ഇത്തരക്കാര്‍ക്ക് ശൈത്യകാലത്ത് സന്ധി വേദനയും കാഠിന്യവും കൂടുതല്‍ വഷളാകുന്നു.
ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളില്‍ വേദനയാണ് ഒരു ലക്ഷണം. കൂടാതെ സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, തൊലിയില്‍ പാടുകള്‍, നടുവേദന, കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേല്‍ക്കാന്‍ പ്രയാസം അനുഭവപ്പെടുക, മലമൂത്ര വിസര്‍ജനത്തിനായി ശുചിമുറികളില്‍ മുട്ടുമടക്കുമ്പോള്‍ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
സന്ധികളെ മാത്രമല്ല ചില സന്ധിവാതരോഗങ്ങള്‍ ബാധിക്കുന്നത്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ക്കും സന്ധിരോഗങ്ങള്‍ കാരണമായെന്നുവരാം. തണുപ്പുകാലത്തെ ഈ സന്ധിവാതത്തെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കുന്നത് നിങ്ങളുടെ വേദനയെ ലഘൂകരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സന്ധിവേദന പ്രശ്നം തടയാനായി സഹായിക്കുന്ന പ്രതിവിധികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
1. വ്യായാമം ചെയ്യുക-ശൈത്യകാലത്ത് സന്ധിവേദനക്ക് പരിഹാരം കാണാന്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. വ്യായാമം ചെയ്യുന്നതിലൂടെ ശൈത്യകാലത്തെ സന്ധിവേദന കുറയുകയും മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിക്കുകയും ചെയ്യുന്നു. എയ്‌റോബിക്‌സ് വ്യായാമം (Aerobics exercise), നീന്തല്‍, ഭാരോദ്വഹനം (Weightlifting), സൈക്ലിംഗ് (Cycling) തുടങ്ങിയ ലഘുവായ വ്യായാമങ്ങള്‍ രക്തയോട്ടം വര്‍ധിപ്പിക്കുകയും കാല്‍മുട്ടുകളെ ശാന്തമാക്കുകയും ചെയ്യും. വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ശൈത്യകാലത്തെ സന്ധിവാതം നല്ല രീതിയില്‍ നിയന്ത്രിക്കാനാകും.
2. കൃത്യമായ ഭക്ഷണക്രമം-സന്ധിവേദന കുറയ്ക്കാന്‍ ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുറഞ്ഞ പൂരിത കൊഴുപ്പ്, ലീന്‍ പ്രോടീന്‍ (Lean protein), ഫൈബര്‍ (Fiber), കാര്‍ബോഹൈഡ്രേറ്റ് (Carbohydrates) എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ശൈത്യകാലത്ത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിന് ജലാംശം നല്‍കാനും ശ്രദ്ധിക്കുക. പച്ചക്കറികള്‍ പോലുള്ള എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. ഡൈയൂററ്റിക് (Diuretic) ഗുണങ്ങളുള്ള കാരറ്റ്, കക്കിരി തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.
3. വിറ്റാമിന്‍ ഡി പ്രധാനം-ശൈത്യകാലത്ത് സന്ധികളുടെ വേദന പരിഹരിക്കാനായി വിറ്റാമിന്‍ ഡി സഹായിക്കും. വിറ്റാമിന്‍ ഡിയുടെ കുറവ് പേശികളിലും സന്ധികളിലും വേദന വര്‍ധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് (Osteoporosis) സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ആവശ്യത്തിന് സൂര്യപ്രകാശം നേടുന്നതിലൂടെ വിറ്റാമിന്‍ ഡി ലഭിക്കും. എണ്ണമയമുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, ഓറന്‍ജ് ജ്യൂസ്, ധാന്യങ്ങള്‍, ഓട്‌സ് എന്നിവ കഴിക്കുന്നതിലൂടെയും ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിക്കും. ഇവ കൂടാതെ വിറ്റാമിന്‍ ഡി സപ്ലിമെന്റുകളും കഴിക്കാം.
4. ചൂട് തരുന്ന വസ്ത്രം ധരിക്കുക-ശൈത്യകാലത്ത് സന്ധി വേദന ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ദം ശരീരത്തിന് ചൂട് നല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുക എന്നതാണ്. തണുപ്പില്‍ പുറത്തിറങ്ങുമ്പോള്‍ ജാകറ്റുകള്‍, കയ്യുറകള്‍, തൊപ്പികള്‍, സോക്സുകള്‍, ബൂടുകള്‍, സ്വെറ്ററുകള്‍ എന്നിവ ധരിക്കുക. കൈകളും കാലുകളും എല്ലായ്‌പ്പോഴും ചൂടായി സൂക്ഷിക്കുക.
5. ശരീരഭാരം നിയന്ത്രിക്കുക-തണുപ്പുകാലത്ത് മിക്കവര്‍ക്കും വ്യായാമം ചെയ്യാന്‍ മടിയാണ്. ഇതു കാരണം ശരീരഭാരം വര്‍ധിച്ചേക്കാം. അമിതമായ ശരീരഭാരം കാല്‍മുട്ടുകളിലും മറ്റ് സന്ധികളിലും അധിക സമ്മര്‍ദം ചെലുത്തുകയും വേദന വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍, തണുപ്പുകാലത്ത് സന്ധിവേദന സാധ്യത കുറക്കാനായി ശരീര ഭാരം കുറയ്ക്കാനുള്ള വഴികളും തേടുക.
6. ഹീറ്റ് തെറാപി-സന്ധിവേദനയ്ക്ക് മികച്ച പരിഹാരമാണ് ചൂടുപിടിക്കല്‍. ഒരു ഇലക്ട്രിക് ഹീറ്റിംഗ് പാഡിന്റെയോ (Electric heating pad) ചൂടുവെള്ളത്തിന്റെയോ സഹായത്തോടെ വേദനയുള്ള സന്ധികളെ ശാന്തമാക്കാനാകും. ചൂടുവെള്ളത്തില്‍ തുണി മുക്കി സന്ധികളില്‍ വയ്ക്കുന്നത് സന്ധി വേദന ഒഴിവാക്കാനും പേശികള്‍ക്ക് അയവ് നല്‍കാനും സഹായിക്കും.
7. കാല്‍മുട്ട് കാബേജ് ഇലകളുള്ള തുണിയിലാക്കി പൊതിയുക. ഇത് കാല്‍മുട്ടുകളെ തണുപ്പിക്കും.
8. മുട്ടില്‍ ഒരു ഐസ് പാക് പുരട്ടുന്നത് വീക്കം കുറയ്ക്കുകയും ശൈത്യകാലത്തെ വേദന ശാന്തമാക്കുകയും ചെയ്യും. ഐസ് അല്ലെങ്കില്‍ ഹീറ്റ് തെറാപി ഉപയോഗിക്കുമ്പോള്‍, അവ ശ്രദ്ധാപൂര്‍വം ചെയ്യുക.
9. കാല്‍മുട്ടിലെ വേദന കുറയ്ക്കാന്‍ സ്റ്റീം തെറാപി നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ കാല്‍മുട്ട് 15 മിനിറ്റ് ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക. ഹോട് ബാഗ് ഉപയോഗിക്കുന്നതും മഞ്ഞുകാലത്തെ മുട്ടുവേദനയ്ക്ക് ആശ്വാസം നല്‍കും.
10. ഡയറ്റിലെ ചില ചെറിയ കരുതലുകളും ഒരു പരിധി വരെ സന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകളെ ലഘൂകരിക്കും. അതിനായി ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. ബീഫ് പോലുള്ള റെഡ് മീറ്റും മദ്യപാനവും കുറയ്ക്കുക.
11. ദിവസേന നാം പാചകത്തിനുപയോഗിക്കുന്ന മഞ്ഞള്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. മഞ്ഞളില്‍ കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതത്തിന്റെ വിഷമതകളെ നിയന്ത്രിക്കും. അതിനാല്‍ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പെടുത്തുകയോ, മഞ്ഞള്‍ പാല്‍ കുടിക്കുകയോ ചെയ്യാം.
12. ആര്‍ത്രൈറ്റിസ് വേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഇഞ്ചിയിലുണ്ട്. അതിനാല്‍ നിങ്ങളുടെ ഡയറ്റില്‍ ഇഞ്ചി ചേര്‍ക്കാം. അല്ലെങ്കില്‍, ഇഞ്ചി ചായ കുടിക്കാം.
13. ആവണക്കെണ്ണ പുരട്ടുന്നത് വേദനയ്ക്ക് ആശ്വാസം നല്‍കുകയും ചലനശേഷി മെച്ചപ്പെടുത്തുകയും ചെയ്യും.
14. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'ഡയാലില്‍ ഡൈസള്‍ഫൈഡ്' എന്ന ഘടകം സന്ധിവാതത്തോട് പൊരുതാന്‍ സഹായിക്കും. വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പെടുത്താം.
15. തണുപ്പ് അധികം ബാധിക്കാതിരിക്കാനുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് രാത്രി കിടക്കുക. ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോള്‍ മുട്ടുകള്‍ നിവര്‍ത്തിവച്ച് നീണ്ടു നിവര്‍ന്നു കിടക്കുന്നതാണ് നല്ലത്.
16. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കട്ടിലില്‍ ഇരുന്നുകൊണ്ടു തന്നെ കൈകളിലേയും കാലിലേയും പേശികള്‍ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്‌ട്രെചിങ് വ്യായാമം ചെയ്യാം.
17. എഴുന്നേല്‍ക്കുമ്പോഴേ ചെറുചൂടൂള്ള സോപ് വെള്ളത്തില്‍ കൈ കഴുകാം. ഇത് പേശികള്‍ക്ക് വഴക്കം നല്‍കും.
Keywords: News, Kerala, Kerala-News, Health-News, Lifestyle-News, Remedies, Help, Manage, Arthritis, Winter, Health, Remedies to help manage Arthritis in winter.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.