K R Gowri | ഇത് ഗൗരിയമ്മയ്ക്ക് മാത്രമേ പറയാൻ കഴിയൂ; പ്രിയ സഖാവിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം

 


/ കെ ആർ ജോസഫ്

(KVARTHA) ആധുനിക കേരളത്തിന്‍റെ വിപ്ലവനായിക കെ ആർ ഗൗരിയമ്മ ഓർമ്മയായിട്ട് മൂന്ന് വർഷം പിന്നിടുന്നു. കേരള രാഷ്ട്രീയം കണ്ട ഏറ്റവും കരുത്തയായ വനിതാ നേതാവായിട്ടാണ് കെ ആർ ഗൗരിയമ്മ കേരളാ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഇന്ന് സി.പി.എമ്മിൽ പല വനിതാ നേതാക്കൾ ഉണ്ടെങ്കിലും ഗൗരിയമ്മയ്ക്ക് മുൻപോ പിൻപോ ഗൗരിയമ്മയ്ക്ക് പകരം വെയ്ക്കാൻ ആരും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അത് ഗൗരിയമ്മ മാത്രമേയുള്ളു. മരിച്ചു പോയി മൂന്ന് വർഷം കഴിഞ്ഞിട്ടും ഗൗരിയമ്മ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. ഗൗരിയമ്മയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഒ.എം.എം ഇബ്രാഹിം എഴുതിയ ഒരു കുറിപ്പ് ആണ് ശ്രദ്ധയാകർഷിക്കുന്നത്. അതിൽ ഗൗരിയമ്മയുടെ ഒരു സ്വഭാവ സവിശേഷതയാണ് എടുത്തുകാണിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെ:

K R Gowri | ഇത് ഗൗരിയമ്മയ്ക്ക് മാത്രമേ പറയാൻ കഴിയൂ; പ്രിയ സഖാവിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം

 'വർഷം 1971. എറണാകുളം കാനൻ ഷെഡ് റോഡിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ്. അതിനെതിർവശം മാരുതി ഹോട്ടൽ. മാരുതി ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ സി.ഐ.ടി.യുവിന്റെ കീഴിലുള്ള പല സംഘടനകളുടെ ഓഫീസുകൾ. മാരുതി സ്വാമിക്ക് സി.ഐ.ടി.യുകാർ വാടക കുടിശിക പോലും നൽകുന്നില്ല. ഒരിക്കൽ ഒരു മീറ്റിങ്ങിനു മാരുതിയിൽ എത്തിയ ഗൗരിയമ്മയോട് മാരുതിസ്വാമി വാടക ചോദിക്കുന്നു. അപ്പോൾ ഗൗരിയമ്മ പറഞ്ഞ മറുപടി, 'ഞാൻ സ്വാമിയെ കാണാനും കൂടിയാണ് വന്നത്. ഞങ്ങളുടെ സംഘടനകളുടെ മീറ്റിംഗുകൾ എല്ലാം മാരുതിയിലാണ് നടക്കുന്നത്. ഇക്കാര്യം ദിനംപ്രതി പത്രങ്ങളിൽ വരുന്നുമുണ്ട്. നിങ്ങൾ ക്ക് ലഭിക്കുന്ന പബ്ലിസിറ്റിക്ക് എന്തെങ്കിലും തുക പാർട്ടി ഓഫീസിൽ നൽകിയാൽ അവർ രസീതും തരും', ഗൗരിയമ്മയുടെ മറുപടി ഒരു ഒന്നൊന്നര മറുപടിയായി സാമിക്ക് ബോധ്യപ്പെട്ടുകാണും.

പാർട്ടി വാടകയും കൊടുത്തുകാണും. വാടക കൊടുക്കാതെയും സാമിക്ക് അലോസരമുണ്ടാക്കാതെയും ഒരു സന്ദർഭം നേരിടാൻ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു. ഇതാണ് ഗൗരിയമ്മ. ഒരിക്കൽ കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി നാടു ഭരിയ്ക്കും എന്ന മുദ്രാവാക്യം ഉയർന്നിരുന്നു. ഈ മുദ്രാവാക്യം ഉയർത്തിയാണ് അന്ന് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത് മുന്നണിയുടെ വിജയത്തിൽ കലാശിച്ചു. ഭരണത്തിൽ ഏറിയപ്പോൾ ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രിയാകാൻ ആയില്ല. ഇ.കെ.നായനാരാണ് മുഖ്യമന്ത്രിയായത്. ഇത് ഒരു നീറ്റലായി എന്നും ഗൗരിയമ്മയുടെ മനസ്സിൽ ഉണ്ടായിരുന്നു. ഒപ്പം ഗൗരിയമ്മയെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിച്ച ജനങ്ങളുടെ മനസ്സിലും. പ്രിയ സഖാവിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം.

K R Gowri | ഇത് ഗൗരിയമ്മയ്ക്ക് മാത്രമേ പറയാൻ കഴിയൂ; പ്രിയ സഖാവിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം

Keywords: News, Malayalam News,  Communist, K R Gowri Amma, death anniversary, Politics, Communist leader, Remembering legendary Communist leader K R Gowri Amma on her 3rd death anniversary
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia