പ്രത്യേക നിയമപ്രകാരം വിവാഹം രജിസ്‌ട്രേഷനുള്ള നോട്ടീസ് നല്‍കാന്‍ 110 രൂപ രണ്ട് പൈസ, വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനും ഫീസ് പൈസ നിരക്കില്‍; നോട്ടുകള്‍ നല്‍കി ബാക്കി ആവശ്യപ്പടുന്നവരെ കൊണ്ട് പുലിവാല് പിടിച്ച് ജീവനക്കാര്‍
Nov 4, 2019, 13:23 IST
തിരുവനന്തപുരം: (www.kvartha.com 04.11.2019) ചില്ലറയില്‍ പുലിവാല് പിടിച്ച് രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍. രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പൈസ നിരക്കിലാക്കിയതാണ് ജീവനക്കാരെ പൊല്ലാപ്പിലാക്കിയിരിക്കുന്നത്. പ്രത്യേക നിയമപ്രകാരം വിവാഹം രജിസ്‌ട്രേഷനുള്ള നോട്ടീസ് നല്‍കാന്‍ 110 രൂപ രണ്ട് പൈസ, വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് 1102 രൂപ 50 പൈസ തുടങ്ങിയ നിരക്കുകളിലാണ് പുതിയ ഫീസ് ഈടാക്കേണ്ടത്.
ഇതുകൂടാതെ ഭൂമിയുടെ ന്യായവില പട്ടികയിലും സബ് രജിസ്ട്രാര്‍ ഓഫിസിലെ മറ്റു സേവനങ്ങള്‍ക്കും പൈസ നിരക്കില്‍ തന്നെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. അടുത്തിടെയാണ് രജിസ്‌ട്രേഷന്‍ വകുപ്പിലെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് സര്‍ക്കാര് പുതുക്കിയത്. ഇതിന് പിന്നാലെയാണ് രണ്ടും അഞ്ചും 25 ഉം 50 ഉം പൈസ ഉള്‍പ്പെട്ട ഫീസുകള്‍ നിലവില്‍ വന്നത്.
ഫീസ് നല്‍കിയ ശേഷം ബാക്കി പൈസക്കായി ബഹളം കൂട്ടുന്നവരുള്ളതായി ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രത്യേക നിയമപ്രകാരം വിവാഹം രജിസ്‌ട്രേഷനുള്ള നോട്ടീസ് നല്‍കാന്‍ 110 രൂപ രണ്ട് പൈസ അടച്ചവര്‍ ഒരു രൂപ ചില്ലറ നല്‍കിയാല്‍ തന്നെ ബാക്കി 98 പൈസ തിരിച്ചുനല്‍കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.
സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം ഫീസ് വര്‍ധിപ്പിച്ചതോടെയാണ് പൈസക്കും മൂല്യം വന്നതെത്ര. ഭൂമിയുടെ ന്യായവില അടുത്തിടെ 10 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ പൈസ കൂടി ഉള്‍പ്പെടുത്തിയതും സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണയിക്കുന്നതില്‍ അപാകത വരുത്തുന്നതായും രജിസ്‌ട്രേഷന്‍ മേഖലയിലുള്ളവര്‍ പറയുന്നു. നിരവധി സര്‍വെ നമ്പറുകള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത് പൈസ കൂടി ഉള്‍പ്പെടുത്തിയാണ്. ഉദാഹരണത്തിന് കടകംപള്ളി വില്ലേജിലെ സര്‍വെ നമ്പര്‍ 2617ന് 4,03,474.5 പൈസ, 1,34,491.5 പൈസ, 6,22,457.5 പൈസ എന്നീ കണക്കിനാണ് വില നിശ്ചയിച്ചിരിക്കുന്നത്. 6,22,457 രൂപ 50 പൈസ ന്യായവില നിശ്ചയിച്ചിരിക്കുന്ന വസ്തുവിന് 50 പൈസ കൂട്ടിയാണ് സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കേണ്ടത്.
അതേസമയം രൂപ കഴിഞ്ഞുള്ള പോയന്റ് കാണാനാകാത്തത് ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ഇതില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, News, Thiruvananthapuram, Registration, Cash, wedding, Offices, village office,Renewed fee chart: Registration department officers in dilemma

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.