Demise | കണ്ണൂരിലെ തെയ്യം കലാകാരൻ ചന്തുക്കുട്ടി വിടവാങ്ങി

 

 
Padicchal Chandukutty
Padicchal Chandukutty

Photo: Arranged

* നിരവധി തെയ്യങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
* തെയ്യം കലയുടെ സംരക്ഷണത്തിൽ പങ്കുവഹിച്ചു.

കണ്ണൂർ: (KVARTHA) മയ്യിൽ കണ്ടക്കൈയിലെ പ്രശസ്ത തെയ്യം കലാകാരനായ പാടിച്ചാൽ ചന്തുക്കുട്ടി (68) നിര്യാതനായി. നിരവധി തെയ്യങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. തെയ്യം കലയുടെ സംരക്ഷണത്തിനും പ്രചരണത്തിനും നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വിയോഗം കലാ ലോകത്തെ ദുഃഖത്തിലാഴ്ത്തി.

ഭാര്യ: കെ.പി സുജിത. മക്കൾ: പി സന്ദീപ് കുമാർ (മിൽമ ശ്രീകണ്ഠാപുരം), പി. സജിമ, പി. ശ്രീജിത്ത് (സേലം). മരുമക്കൾ: ശ്രീതി ക്രായ ലോട്, രഞ്ജന ( കുണ്ടേൻ കൊവ്വൽ), സജേഷ് പണിക്കർ (അഴിക്കൽ). സഹോദരങ്ങൾ: പി.കുഞ്ഞി മാണി, പി. കുഞ്ഞിരാമൻ, പി.ചന്ദ്രൻ, പി. മോഹനൻ, പി. വത്സലൻ.

കണ്ടക്കെ ശാന്തി വനത്തിൽ വച്ച് സംസ്കാരം നടത്തി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia