Duty Time | ഡോക്ടര്‍മാരുടെ ജോലി സമയം പുനഃക്രമീകരിക്കുന്നത് ആരോഗ്യ വകുപ്പിന്റെ പരിഗണനയില്‍; പഞ്ചിങ് ഏര്‍പെടുത്താനും തീരുമാനം
തിരുവനന്തപുരം: (www.kvartha.com) ഡോക്ടര്‍മാരുടെ ജോലി സമയം പുനഃക്രമീകരിക്കുന്നത് ആരോഗ്യ വകുപ്പിന്റെ പരിഗണനയില്‍. അതേസമയം ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പഞ്ചിങ് ഏര്‍പെടുത്താനും തീരുമാനമായി. താലൂക് ആശുപത്രി മുതല്‍ മെഡികല്‍ കോളജ് വരെയുള്ള ഡോക്ടര്‍മാരുടെ ജോലി സമയമാണ് പുഃനക്രമീകരിക്കുക. ഇക്കാര്യം പഠിച്ച് റിപോര്‍ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ആരോഗ്യ സെക്രടറിയുടെയും നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു.
താലൂക് ആസ്ഥാനം, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എട്ട് മണി മുതല്‍ ഒരു മണി വരെയായി ഒപി നിശ്ചയിച്ചിരുന്നു. ഈ രീതി എല്ലാ ആശുപത്രികളിലും നടപ്പാക്കാനും ഡോക്ടര്‍മാര്‍ എട്ടിന് തന്നെ എത്തുന്നുവെന്ന് ഉറപ്പ് വരുത്താനുമാണ് ആരോഗ്യ വകുപ്പ് ഈ സര്‍കുലര്‍ അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാരം കൊണ്ട് ഉദ്ദേശിക്കുന്നത്.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ആരോഗ്യ ഡയറക്ടറും നടത്തിയ പരിശോധനയിലാണ് ഒപിയില്‍ രോഗികള്‍ മണിക്കൂറുകള്‍ കാത്ത് നിന്നാലും ഡോക്ടര്‍മാര്‍ സമയത്ത് എത്തുന്നില്ലെന്നും ചില ആശുപത്രികളില്‍ ഒരു ഡോക്ടര്‍ ഒറ്റയ്ക്ക് ഒപിയില്‍ മുഴുവന്‍ രോഗികളെയും നോക്കേണ്ടിവരുന്ന അവസ്ഥയുണ്ടെന്നും മനസിലാക്കിയത്. തുടര്‍ന്ന് എല്ലാ ഡിഎംഒമാരും വകുപ്പ് വിജിലന്‍സും പ്രധാന ആശുപത്രികളില്‍ പരിശോധന നടത്തി റിപോര്‍ട് നല്‍കി.
Keywords: Thiruvananthapuram, News, Kerala, Doctor, Medical College, Reorganization of working hours of doctors under consideration of Health Department.