ചന്ദ്രികയ്ക്കു മറുപടി വീക്ഷണം നല്‍കും; കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനോടു പരിഭവിക്കും
Aug 7, 2013, 10:05 IST
തിരുവനന്തപുരം: മുസ്ലിംലീഗ് മുഖപത്രം ചന്ദ്രിക കോണ്‍ഗ്രസിനെതിരെ നടത്തിയ രൂക്ഷമായ ആക്രമണത്തെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം കൊണ്ടു മാത്രം നേരിടാന്‍ നേതൃതലത്തില്‍ ധാരണ. ചന്ദ്രികയ്ക്ക് പാര്‍ട്ടി നേതാക്കള്‍ വേറെ മറുപടി പറയേണ്ടതില്ലെന്നാണു തീരുമാനം. പത്രത്തില്‍ പറഞ്ഞതിനു മറുപടി പത്രത്തിലൂടെ പറയുന്നതിനു പകരം ടി.വി. ചാനലുകാര് സമീപിക്കുമ്പോള്‍ നേതാക്കള്‍ ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന നിര്‍ദേശം കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പാര്‍ട്ടിക്കാര്‍ക്കും യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന് ഘടക കക്ഷികള്‍ക്കും നല്‍കിയതായാണു സൂചന.
ജനാധിപത്യപരമായി മാത്രം ഇത്തരം വിമര്‍ശനങ്ങളെ കാണുന്നതിനു പകരം ശത്രുതാ മനോഭാവത്തോടെ പരസ്പരം നേതാക്കള്‍ പ്രതികരിച്ചു തുടങ്ങുന്നത് മുന്നണിക്കും പാര്‍ട്ടിക്കും നല്ലതല്ലെന്ന വികാരമാണ് ഉള്ളത്്. എന്നാല്‍, കോണ്‍ഗ്രസിനെ പാര്‍ട്ടി പത്രത്തിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്ന ലീഗ് സമീപനം മുതിര്‍ന്ന നേതാക്കള്‍ അറിഞ്ഞുതന്നെ ആയിരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.
അതുകൊണ്ടുതന്നെ അതിനെതിരെ ഉന്നത നേതൃ തലത്തില്‍ ആശയ വിനിമയം ഉണ്ടാകണം എന്നും അഭിപ്രായങ്ങള്‍ ഉണ്ട്. അതായത്, വീക്ഷണം ദിനപത്രത്തിലൂടെ ചന്ദ്രികയ്ക്കു മറുപടി പറയുക, കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ലീഗിന്റെ ഉന്നത നേതാക്കളോടു പരിഭവം പ്രകടിപ്പിക്കുക എന്ന 'ദ്വിമുഖ തന്ത്ര'മാണ് കോണ്‍ഗ്രസ് സ്വീകരിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യ ഘടക കക്ഷിയായ ലീഗിനെ പിണക്കാനും മുന്നണി നേതാക്കള്‍ പരസ്യമായി വിഴുപ്പലക്കി ഇടതുമുന്നണിക്കും മാധ്യമങ്ങള്‍ക്കും അടിക്കാന്‍ വടി നല്‍കാനും കോണ്‍ഗ്രസ് തയ്യാറല്ല. ബുധനാഴ്ചത്തെ ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവും എം.എല്‍.എയുമായ കെ.എന്‍.എ. ഖാദര്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു ലേഖനമെഴുതിയത്. കാലവര്‍ഷക്കെടുതിയില്‍ നിന്നു യു.ഡി.എഫിനെ രക്ഷിക്കുക എന്നാണു ലേഖനത്തിന്റെ തലക്കെട്ട്.
ഒറ്റക്കെട്ടായി ലോക് സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന വാചകമടികൊണ്ട് കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ വന്നാല്‍ പ്രത്യേകിച്ചും അതിനു സമയവുമില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ചാനലുകള്‍ ഇതിലെ ഉള്ളടക്കം വലിയ വാര്‍ത്തയാക്കി.
കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങള്‍ ചിലപ്പോള്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു. ഘടക കക്ഷികളുടെ ഇടപെടല്‍ കൊണ്ടോ, പ്രതിപക്ഷത്തിന്റെ ഇടങ്കോലിടല്‍ കൊണ്ടോ അല്ല കോണ്‍ഗ്രസ് ഈ കുഴപ്പത്തില്‍ ചെന്നു ചാടിയത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുസരിച്ച് ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നേടിയ അതേ അളവില്‍ വിജയം വരിക്കാന്‍ മുന്നണിക്കാവില്ലെന്ന് വ്യക്തമാണ് എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും. വല്ല അത്ഭുതങ്ങളും സംഭവിച്ചാല്‍ മാത്രമേ മാറ്റങ്ങളുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും മുന്നണിയിലെ ആഭ്യന്തര പ്രശ്നങ്ങളും ഇപ്പോഴും അതേമട്ടില്‍ തന്നെ നിലനില്‍ക്കുകയാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ദുര്‍ബലമായിരുന്ന പ്രതിപക്ഷത്തിന്റെ പ്രഹരശേഷി, കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍മൂലം വര്‍ധിച്ചു വരുന്നു. ഈ അവസരം പ്രതിപക്ഷത്തിന് നല്‍കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം യു.ഡി.എഫ്. നേതൃത്വം ഏറ്റെടുക്കണം. യു.ഡി.എഫിനും മന്ത്രിസഭക്കും ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സകല പ്രതിസന്ധികള്‍ക്കും ഉത്തരവാദി യു.ഡി.എഫ്. നേതൃത്വം തന്നെയാണ്. പ്രശ്നങ്ങള്‍ക്ക് പരിഹാരം യഥാസമയം കാണുവാന്‍ ബാധ്യതയുണ്ടായിരുന്ന കേന്ദ്ര നേതൃത്വവും അതില്‍ പരാജയപ്പെട്ടു. ഉത്തരവാദിത്വപൂര്‍വം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രമോ കേരളത്തിലെ യു.ഡി.എഫ്. നേതാക്കളോ പരിശ്രമിച്ചില്ല.
സോളാര്‍ തട്ടിപ്പ് സംബന്ധിച്ച ആരോപണം നേരിടുന്നതില്‍ തുടക്കം മുതല്‍ പിശകു സംഭവിച്ചു. ഒറ്റക്കെട്ടായി പ്രശ്നത്തെ നേരിടാനോ ഒരുമിച്ചു പ്രതിരോധിക്കാനോ ആരും മുതിര്‍ന്നില്ല. ആരോപണ വിധേയരായവര്‍ മറ്റൊരു ഗ്രൂപ്പുകാരാണെങ്കില്‍ അവര്‍ അനുഭവിക്കട്ടെയെന്ന മട്ടില്‍ ചിലര്‍ കാഴ്ചക്കാരാവുകയും മറ്റു ചിലര്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ നോക്കുകയും ചെയ്തു. ഈ സാഹചര്യം കേരള രാഷ്ട്രീയത്തില്‍ യു.ഡി.എഫിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. മന്ത്രിസഭാ പുനസംഘടനാ വിഷയം കൈകാര്യം ചെയ്ത രീതി മുന്നണിക്ക് കൂടുതല്‍ പോറലേപ്പിക്കുകയാണ് ചെയ്തത്- ലേഖനത്തില്‍ കെ.എന്‍.എ. ഖാദര്‍ പറയുന്നു.
Also read:
ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
Keywords: Muslim-League, Congress, Leader, Channel, News Paper, Kerala, Chandrika, Vekshanam, P.P. Thankachan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Reply to Chandrika only through Veekshanam; Congress agitated in to League Criticism.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.