Resolution | കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിച്ച് പ്രമേയം

 


കണ്ണൂര്‍: (www.kvartha.com) സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ ഗവര്‍ണറെ അതിരൂക്ഷമായി വിമര്‍ശിച്ച് ഇടത് അംഗം അവതരിപ്പിച്ച പ്രമേയം വിവാദമായതിനെ തുടര്‍ന്ന് മയപ്പെടുത്തി പിന്‍വലിച്ചു. ഇടതുസെനറ്റ് അംഗം ഇസ്മാഈല്‍ അവതരിപ്പിച്ച പ്രമേയമാണ് യുഡിഎഫ് അനുകൂലികളായ സെനറ്റ് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചത്.
           
Resolution | കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിച്ച് പ്രമേയം

ഇതിനുശേഷം സര്‍വകലാശാലയ്ക്കെതിരെ ബാഹ്യമായി കടന്നാക്രമണം നടത്തുന്നത് തടയാന്‍ കേന്ദ്രസര്‍കാരിനോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് സര്‍വകലാശാല ഓണ്‍ലൈനായി ചേര്‍ന്ന സെനറ്റ് യോഗത്തിന്റെ അംഗീകരിച്ച പ്രമേയമായി പുറത്തുവിട്ടത്.

സെനറ്റില്‍ നേരത്തെ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ഡോ. ആര്‍കെ ബിജു, ശാനവാസ് എസ്എം, സതിശന്‍ പികെ എന്നിവര്‍ സംസാരിച്ചു. സെനറ്റിന്റെ ചെയര്‍മാന്‍ കൂടിയായ വിസി പ്രാഫ. ഗോപിനാഥ് രവീന്ദ്രന്‍, പ്രൊ. വൈസ് ചാന്‍സിലര്‍ സാബു അഹ്മദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, University, Governor, Criticism, Controversy, Kannur University, Resolution indirectly criticizing Governor in Kannur University Senate meeting.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia