Restrictions | ഫോര്‍ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍
Dec 29, 2023, 19:41 IST
കൊച്ചി: (KVARTHA) ഫോര്‍ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൊലീസ്. ഡിസംബര്‍ 31-ന് വൈകിട്ട് നാല് മണിക്ക് ശേഷം ഫോര്‍ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടില്ലെന്നും വൈകിട്ട് ഏഴ് മണിക്ക് ശേഷം റോ റോ സര്‍വീസും ഉണ്ടായിരിക്കില്ലെന്നും പൊലീസ് അറിയിച്ചു. രാത്രി 12 മണിക്ക് ശേഷം ഫോര്‍ട് കൊച്ചിയില്‍ നിന്ന് മടങ്ങാന്‍ ബസ് സര്‍വീസ് ഉണ്ടാകും. പ്രദേശത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം പുതുവര്‍ഷാഘോഷത്തിനിടെ തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം. അപകടങ്ങള്‍ ഒഴിവാക്കാന്‍ പാപ്പാഞ്ഞിയെ കത്തിക്കുന്ന മൈതാനത്തും നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പ്രദേശത്ത് ബാരികേഡുകള്‍ സ്ഥാപിച്ച് ശക്തമായ നിയന്ത്രണമുണ്ടാകും. പാര്‍കിങ്ങും അനുവദിക്കില്ല.
കഴിഞ്ഞ വര്‍ഷം പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാനായി അഞ്ച് ലക്ഷത്തോളം പേര്‍ കൊച്ചിയില്‍ എത്തിയെന്നാണ് കണക്ക്. തിരക്കില്‍പ്പെട്ട് 200 -ല്‍ അധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസുകാര്‍ ഉള്‍പെടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായുള്ള റിപോര്‍ടുകളും പുറത്തുവന്നിരുന്നു.

Keywords: Restrictions For New Year celebrations in Fort Kochi, Kochi, News, Strict Restrictions, Police, New Year Celebrations, Fort Kochi, Protection, Vehicles, Parking, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.