സംസ്ഥാനത്ത് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി

 


തിരുവനന്തപുരം: (www.kvartha.com 06.02.2022) സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ നടപ്പിലാക്കിയ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരും. വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

മത്സരപരീക്ഷകള്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ഹോള്‍ടികെറ്റ് എന്നിവ ഉപയോഗിച്ച് ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷാ ഉദ്യോഗസ്ഥര്‍ക്കും യാത്ര അനുവദിക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. ദീര്‍ഘദൂര യാത്രക്ക് പോകുന്നവര്‍ യാത്രാ രേഖകള്‍ കാണിക്കണം.

സംസ്ഥാനത്ത് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി

അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. ഹോടെലുകളില്‍ പാഴ്‌സല്‍ മാത്രം അനുവദിക്കും. രോഗികള്‍, കൂട്ടിരുപ്പുകാര്‍, വാക്സിനേഷനുമായി ബന്ധപ്പെട്ട വ്യക്തികള്‍ എന്നിവര്‍ക്ക് മതിയായ രേഖകളുടെ യാത്രയാകാം. റെസ്റ്റേറന്റുകളും ബേകെറികളും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പാഴ്സല്‍ സംവിധാനത്തിനും ഹോം ഡെലിവറിക്കും മാത്രമായി തുറക്കാം. കോവിഡ് പ്രോടോകോള്‍ കൃത്യമായി പാലിച്ചുകൊണ്ടും 20 പേരായി പരിമിതപ്പെടുത്തിക്കൊണ്ടും വിവാഹ, മരണാനന്തര ചടങ്ങുകള്‍ അനുവദിക്കും.

Keywords:  Thiruvananthapuram, News, Kerala, Lockdown, Police, Examination, COVID-19, Restrictions similar to lockdown in Kerala today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia