നവംബര്‍ 29ന്‌ വ്യാപാരികളുടെ പണിമുടക്ക്

 


നവംബര്‍ 29ന്‌ വ്യാപാരികളുടെ പണിമുടക്ക്
കോഴിക്കോട്: ചില്ലറ വില്പന രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് 29ന് വ്യാപാരികള്‍ പണിമുടക്കും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.

വിദേശ നിക്ഷേപം അനുവദിക്കണമെന്ന വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകരിച്ചത്. ഒരു കുടക്കീഴില്‍ പല ബ്രാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന വാള്‍മാര്‍ട്ട്, ടെസ്‌കോ, കാര്‍ഫോര്‍ തുടങ്ങിയ വന്‍കിട റീട്ടെയ്ല്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ കമ്പോളം തുറന്നുകിട്ടും എന്നതാണ് ഇതിന്റെ അടിയന്തരഫലം. ഇത് ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരെ ബാധിക്കും.
English Summary
Kozhikode: The sale of retailers in Kerala will be affected by the foreign deposit in retail field. against this the retailers will conduct harthal on November 29.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia