ജോലിക്കിടെ റവന്യൂ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

 


ആറ്റിങ്ങല്‍: (www.kvartha.com 15.03.2022) ജോലിക്കിടെ റവന്യൂ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. മണനാക്ക് പൂവത്തുമൂലയില്‍ അബ്ദുല്‍ കലാമിന്റെയും സബീല ബീവിയുടെയും മകന്‍ ശമിന്‍ അബ്ദുല്‍ കലാം (38) ആണ് മരിച്ചത്. വാമനപുരം വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റ് ഓഫിസറായിരുന്നു.

ജോലിക്കിടെ തിങ്കളാഴ്ച ഉച്ചക്ക് കൈയ്ക്ക് പെരുപ്പ് അനുഭവപ്പെടുകയും തുടര്‍ന്ന്, ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീഴുകയുമായിരുന്നുവെന്നുമാണ് വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം ചൊവ്വാഴ്ച നിലയ്ക്കാമുക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: രഹ്‌ന. മകള്‍: ഇശ. സഹോദരങ്ങള്‍: സബീര്‍, സബിത.

ജോലിക്കിടെ റവന്യൂ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords:  News, Kerala, Thiruvananthapuram, Job, Hospital, Revenue official died in Thiruvananthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia