Chennithala | കെ കരുണാകരനെതിരെ താനടക്കം ഉള്ളവര്‍ നയിച്ച തിരുത്തല്‍ വാദം തെറ്റായിപ്പോയി; പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
Oct 30, 2023, 11:14 IST
തിരുവനന്തപുരം: (KVARTHA) കെ കരുണാകരനെതിരെ താനടക്കം ഉള്ളവര്‍ നയിച്ച തിരുത്തല്‍ വാദം തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല.
അതില്‍ പശ്ചാത്തപിക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല അമിതമായ പുത്രവാത്സല്യം ലീഡറെ വഴി തെറ്റിക്കുന്നു എന്ന ചിന്താഗതിയില്‍ നിന്നാണ് തിരുത്തല്‍ വാദം ഉടലെടുത്തത് എന്നും വ്യക്തമാക്കി. കേരളീയ സമൂഹം അന്നു മക്കള്‍ രാഷ്ട്രീയത്തിന് എതിരായിരുന്നു. ഇന്ന് അതല്ല സ്ഥിതി. മക്കള്‍ രാഷ്ട്രീയം സാര്‍വത്രികമാണ്. അതില്‍ ആരും തെറ്റു കാണുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിപി രാജശേഖരന്‍ എഴുതിയ 'രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും' എന്ന പുതിയ പുസ്തകത്തിലാണ് ചെന്നിത്തല ഈ വീണ്ടുവിചാരം പ്രകടിപ്പിച്ചത്.താന്‍ എന്നും പാര്‍ടിക്കു വിധേയനായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. എന്നാല്‍ പലപ്പോഴും പാര്‍ടി തന്നോടു നീതി കാണിച്ചില്ല.
ഒരു സമുദായത്തിന്റെ പ്രതിനിധിയായി ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു. അതിനു പാര്‍ടിയിലെ ചിലരുടെ പ്രോത്സാഹനവും ലഭിച്ചു. പാര്‍ടിയുടെ കേരളത്തിലെ മുതിര്‍ന്ന നേതാവായിട്ടും സമുദായത്തിന്റെ പേരുപറഞ്ഞു മാറ്റിനിര്‍ത്തിയിട്ടുണ്ട്. പാര്‍ടി ശത്രുക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ സംരക്ഷിക്കാന്‍ പാര്‍ടി വരാത്തതിലും ദുഃഖമുണ്ട്.
2016-21 കാലത്ത് ഇടതു സര്‍കാരിന്റെ അഴിമതികള്‍ ഓരോന്നായി വെളിച്ചത്തു കൊണ്ടുവന്നു തിരുത്തിച്ചപ്പോഴും പാര്‍ടി പിന്തുണച്ചില്ല. പദവിയല്ല, പാര്‍ടിയാണ് പ്രധാനം എന്നു വിശ്വസിക്കുന്ന ആളാണു താന്‍. പക്ഷേ, ആ വിശ്വാസം തനിക്കു രാഷ്ട്രീയമായ നഷ്ടങ്ങള്‍ ഉണ്ടാക്കി. 2011 ലെ ഉമ്മന്‍ചാണ്ടി സര്‍കാരിന്റെ കാലത്ത് അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ചകള്‍ മുറുകിയപ്പോള്‍ വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം താന്‍ വേണ്ടെന്നു വച്ചതാണ്. പിന്നീട് സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ആഭ്യന്തരമന്ത്രിയായതെന്നും ചെന്നിത്തല പുസ്തകത്തില്‍ പറയുന്നു.

Keywords: 'Revisionism' gone wrong; Chennithala says he regrets it, Thiruvananthapuram, News, Ramesh Chennithala, Criticism, K Karunakaran, Book, Politics, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.