കൊച്ചി: (www.kvartha.com 8.05.2014) സുധീരനെ വെല്ലുവിളിച്ച് മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്‍. താന്‍ മദ്യലോബിയുടെ ആളാണെങ്കില്‍ അത് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തെളിയിക്കട്ടെ എന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
അത് തെളിയിക്കാനായില്ലെങ്കില്‍ തനിക്കു നേരെയുള്ള സുധീരന്റെ പ്രസ്താവന തിരുത്തണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ താന്‍ ഒരിഞ്ച് പിറകോട്ടു പോവില്ലെന്നും ഷാനിമോള്‍ പറഞ്ഞു.
'സുധീരന്റെ ആരോപണം ഇസ്ലാമിക പശ്ചാത്തലമുള്ള തന്നെ ബുദ്ധിമുട്ടിലാക്കി' എന്നാണ് ഷാനിമോള്‍ പറയുന്നത്. സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരും കേന്ദ്ര ഊര്‍ജമന്ത്രി കെ സി വേണുഗോപാലും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടതിനാലാണ് തനിക്ക് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കേള്‍ക്കേണ്ടതായി വന്നത്.
വേണുഗോപാലിനെ തോല്‍പിക്കാനായി താന്‍ ശ്രമിച്ചെന്ന് ഷുക്കൂര്‍ പറയുകയുണ്ടായി. ഇതേക്കുറിച്ച് കെ പി സി സിക്ക് താന്‍ അയച്ച കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ട് വരുന്നതിന് മുമ്പേ സുധീരന്‍ തന്നെ പ്രതിയാക്കുവാന്‍ ശ്രമിക്കുകയാണ്. കെ സി വേണുഗോപാലിനെ തകര്‍ക്കാന്‍ ചിലര്‍ തന്നെ കരുവാക്കുകയാണെന്നും ഷാനിമോള്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ കെപിസിസി ഇക്കാര്യത്തില്‍ താക്കീത് ചെയ്തത് തന്നെ പരസ്യമായി
അപമാനിക്കുന്നതിന് തുല്യമാണെന്ന് കാണിിച്ച് ഷാനിമോള്‍ കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു. ഇതില്‍ സുധീരന് എതിരെ വിമര്‍ശനവും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഷാനിമോള്‍ മദ്യലോബിയുടെ ആളാണെന്ന് സുധീരന്‍ പ്രതികരിച്ചത് .

Keywords: Revolt in KPCC against its chief Sudheeran, Shani mole Usman, K.C.Venugopal, Kochi, Allegation, Letter, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.