കൊച്ചി: മലയാളികളുടെ കഞ്ഞികുടി മുടുന്ന രീതിയിലാണ് അരിവില കുതിച്ചുയരുന്നത്. സംസ്ഥാനത്ത് ഒരാഴ്ചക്കുളളില്‍ ഒരു കിലോ അരിയുടെ വില 11 രൂപയോളം കൂടി. അക്ഷരാര്‍ഥത്തില്‍ റോക്കറ്റ് വേഗം. അരിക്ക് മാത്രമല്ല, ഉളളി വിലയും കുതിച്ചുയര്‍ന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഉടന്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ പറയുന്നതിനിടെയാണ് അവശ്യസാധനങ്ങളുടെ വിലകുതിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഒരുകിലോ മട്ട അരിക്ക് 31 രൂപയായിരുന്നു വില. ഇപ്പോഴത് 42 രൂപയിലെത്തിയിരിക്കുന്നു. മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ 40-42 എന്നിങ്ങനെ വ്യാപാരം നടക്കുന്ന മട്ട അരിക്ക് ചില്ലറ വ്യാപാരകേന്ദ്രങ്ങളില്‍ 44 രൂപയോളമാണ് വില. സാധാരണക്കാരുടെ ബ്രാന്‍ഡുകളായ ജയ, സുരേഖ എന്നിവക്ക് മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ 27-28 എന്നിങ്ങനെയാണ് വിലനിലവാരം. ചില്ലറ വില്പനശാലകളില് അത് 35-37 രൂപയോളമാണ്.
ഉളളിവില കിലോയ്ക്ക് 35 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 56 രൂപയായി. ഉളളിയുടെ വിവിധ ഇനങ്ങള്‍ക്ക് 54-56 എന്നിങ്ങനെയാണ് മൊത്തവില. എന്നാല്‍ ചെറുകിട വ്യാപാരികള്‍ 60രൂപയ്ക്കാണ് ഉളളി വില്‍ക്കുന്നത്. എന്നാല്‍ സവാള ഉളളി 27 രൂപക്ക് കിട്ടും. ആന്ധ്രയിലും തമിഴ്നാട്ടിലും മഴ മുലം കൃഷിനാശമുണ്ടായതാണ് ഉളളിവില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സവാള വില ക16ല്‍ നിന്ന് 23ലെത്തി. മുരിങ്ങാക്കായുടെ വില കിലോയ്ക്ക് 100 രൂപയായും ഉയര്‍ന്നിട്ടുണ്ട്.
Key Words: Rice, Rice price, Union Food Ministry, Price of wheat, Open market sale scheme, Flour mills, Small traders, Onion, Kerala, Onion,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.