Price Hike | സപ്ലൈകോയിൽ അരി, പരിപ്പ്, പഞ്ചസാരയുടെ വില വർധനവ്: ന്യായീകരണവുമായി മന്ത്രി; പൊതുജനങ്ങൾ പ്രതിഷേധത്തിൽ

 
Rice, pulses, sugar price hike in supply: Minister with justification; Public protest
Rice, pulses, sugar price hike in supply: Minister with justification; Public protest

Photo Credit: FaceBook/ Supplyco

സപ്ലൈകോയിൽ അരി, പരിപ്പ്, പഞ്ചസാരയുടെ വില വർധനവ്. വില കൂട്ടലിനെതിരെ പൊതുജനങ്ങളുടെ ശക്തമായ പ്രതിഷേധം.\

തിരുവനന്തപുരം: (KVARTHA) സപ്ലൈകോയിൽ വിതരണം ചെയ്യുന്ന അരി, പരിപ്പ്, പഞ്ചസാര എന്നീ അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയർത്തി. ഓണച്ചന്ത‌കളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി വ്യാഴാഴ്ച നിർവഹിക്കാനിരിക്കേയാണ് സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന സർക്കാരിന്റെ ഈ തീരുമാനം. ഓണക്കാലത്ത് സാധാരണക്കാർക്ക് ആശ്വാസമാകേണ്ട സപ്ലൈകോയിൽ വില വർധിച്ചതോടെ പൊതുജനങ്ങൾ പ്രതിഷേധത്തിലാണ്.

Rice, pulses, sugar price hike in supply: Minister with justification; Public protest

പഞ്ചാസാര കിലോഗ്രാമിന് 27 രൂപയിൽ നിന്ന് 33 രൂപയായും, മട്ടയരിക്ക് 30-ൽ നിന്ന് 33 രൂപയായും, കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്ന് 33 രൂപയായും, തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയായും ഉയർന്നിട്ടുണ്ട്. ചെറുപയറിന്റെ വിലയിൽ മാത്രമാണ് രണ്ട് രൂപയുടെ കുറവ് രേഖപ്പെടുത്തിയത്.

വാങ്ങുമ്പോൾ വില കൂടിയതിനാൽ വില വർധനവ് അനിവാര്യമായിരുന്നു എന്നും, നാല് അഞ്ച് മാസം കൂടുമ്പോൾ ചെറിയ ചില ക്രമീകരണങ്ങൾ വിലയിൽ ഏർപ്പെടുത്തുമെന്നുമാണ് സപ്ലൈകോയിലെ വില വർധനവിനെ ന്യായീകരിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞത്, സപ്ലൈകോ നിലനിർത്തുകയാണ് പരമ പ്രധാനമായ കാര്യമെന്നും ഇപ്പോഴും പൊതുവിപണിയെക്കാൾ സപ്ലൈകോയിലെ വില 30 ശതമാനം കുറവെന്നും മന്ത്രി വ്യക്തമാക്കി. ചെറുപയറിനും വെളിച്ചെണ്ണയ്‌ക്കും വില കുറച്ചെന്നും ഭക്ഷ്യ വകുപ്പ് പറയുന്നു.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, സപ്ലൈകോയിലെ വില വർധനവിന് ഒന്നിലധികം കാരണങ്ങളുണ്ട്. ഇന്ത്യയിലെ മൊത്തത്തിലുള്ള അരിയുടെ വിലയിലുണ്ടായ വ്യതിയാനങ്ങൾ, സപ്ലൈകോയുടെ പ്രവർത്തനച്ചെലവുകൾ, ഗതാഗത ചെലവ് വർധനവ് എന്നിവ ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ഈ വില വർധനവ് പൊതുജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സാധാരണക്കാരന് അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് പലരും പരാതിപ്പെടുന്നു. സപ്ലൈകോയിലെ വില വർധനവ് സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, പൊതുജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സർക്കാർ ഈ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 #SupplyCo, #PriceHike, #RicePrices, #LentilsCost, #SugarPrices, #PublicProtests

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia