അരികടത്തിയ കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിക്കും കരാറുകാരനും തടവ് ശിക്ഷ
Nov 3, 2019, 21:26 IST
കണ്ണൂര്‍:(www.kvartha.com 03/11/2019) അനധികൃതമായി അരികടത്തിയ കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിയെയും കരാറുകാരനെയും വിജിലന്‍സ് കോടതി ശിക്ഷിച്ചു. കണിച്ചാര്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറി ഇറിന് മേരി ഫെര്‍ണാണ്ടസ്, കരാറുകാരനായ സി എം പൈലി എന്നിവരെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2003-2004 വര്‍ഷത്തെ എസ്ജിആര്‍വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണിച്ചാര്‍ പഞ്ചായത്തിന് അനുവദിച്ച 177 ക്വിന്റല്‍ അരി സംഭരണ ശാലയില്‍ നിന്ന് എടുത്തു ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ തിരിമറി നടത്തി പഞ്ചായത്ത് സെക്രട്ടറിയും കരാറുകാരനും ചേര്‍ന്ന് സര്‍ക്കാര്‍ പണം വെട്ടിച്ചുവെന്നാണു കേസ്.
ഒന്നാംപ്രതിക്ക് അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളിലായി രണ്ടുവര്‍ഷം തടവും 25,000 രൂപ പിഴയും വിവിധ വകുപ്പുകളിലായി നാലുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയൊടുക്കാനുമാണു ശിക്ഷ. ഇത് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നു കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. രണ്ടാം പ്രതിക്കു വിവിധ വകുപ്പുകളിലായി രണ്ടുവര്‍ഷം തടവും 50,000 രൂപ പിഴയുമാണു വിധിച്ചത്.
വിജിലന്‍സ് വടക്കന്‍ മേഖലാ മുന്‍ ഡിവൈഎസ്പി എന്‍ പി ബാലകൃഷ്ണനാണ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പി സി ടി ടോമാണു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ശൈലജന്‍ ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Court, Kannur, Case, Imprisonment, Rice smuggling case: Imprisonment for former Panchayath secretary and contractor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.