സുരേഷ് ഗോപിയും റിച്ചാര്‍ഡ് ഹേയും ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍
Jun 22, 2016, 11:12 IST
തിരുവനന്തപുരം: (www.kvartha.com 22.06.2016) രാജ്യസഭാ അംഗവും നടനുമായ സുരേഷ് ഗോപിയും പാര്‍ലമെന്റിലെ ആംഗ്ലോ ഇന്ത്യന്‍ നോമിനി റിച്ചാര്‍ഡ് ഹേയും ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ഇടം നേടി. 37 പ്രത്യേക ക്ഷണിതാക്കള്‍, ഒന്‍പതു സ്ഥിരം ക്ഷണിതാക്കള്‍ അടങ്ങിയതാണ് പ്രവര്‍ത്തക സമിതി. 55 സംസ്ഥാന സമിതി അടക്കം 139 പേരടങ്ങുന്നതാണു പുതിയ സംസ്ഥാന സമിതി.
കുമ്മനം രാജശേഖരന്‍ പ്രസിഡന്റായതിനെത്തുടര്‍ന്നു സംസ്ഥാന ഭാരവാഹികളില്‍ അഴിച്ചുപണി നടത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ആയതിനാല്‍ കാര്യമായി നടത്തിയിരുന്നില്ല. പുതിയ കമ്മിറ്റിയില്‍ ബിജെപി ഭരണഘടന വ്യവസ്ഥ ചെയ്യുന്നതനുസരിച്ചു 30 ശതമാനം പേര്‍ ഇതില്‍ പുതുമുഖങ്ങളാണ്.
സുരേഷ് ഗോപി ബിജെപിയുമായി നേരത്തെ ബന്ധം സ്ഥാപിച്ചുവെങ്കിലും ബി ജെ പി അംഗമായിരുന്നില്ല. ഈ അടുത്താണ് അദ്ദേഹം അംഗമായത്. തിരുവനന്തപുരത്തുനിന്നു നിയമസഭയിലേക്കു മത്സരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, ചലച്ചിത്രരംഗത്തു നിന്നു സ്ഥാനാര്‍ഥികളായ സംവിധായകന്‍ രാജസേന്‍, ഭീമന്‍ രഘു എന്നിവരെ സംസ്ഥാന പ്രവര്‍ത്തകസമിതിയിലെ പ്രത്യേക ക്ഷണിതാക്കളാക്കി.
ദേശീയ അധ്യക്ഷനായ അമിത് ഷാ വ്യാഴാഴ്ച പുതിയ സംസ്ഥാന സമിതിയെ അഭിസംബോധന ചെയ്യാന്‍ എത്തുന്നതു കണക്കിലെടുത്താണ് പട്ടിക പുറത്തുവിട്ടത്.
Keywords: Thiruvananthapuram, Kerala, Suresh Gopi, BJP, Sreeshath, BJP Sate Committee, Kummanam Rajasekharan, Amit Sha, Richard Hay.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.