Acquitted | യൂത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെ അക്രമിച്ചുവെന്ന കേസ്; മുന്‍ എസ് എഫ് ഐ നേതാക്കളെ കോടതി കുറ്റവിമുക്തരാക്കി
May 5, 2023, 14:31 IST
കണ്ണൂര്‍: (www.kvartha.com) കെ എസ് യു ജില്ലാ പ്രസിഡണ്ടായിരുന്ന റിജില്‍ മാക്കുറ്റിയെ വീടുകയറി അക്രമിച്ചുവെന്ന കേസിലെ പ്രതികളായ മുന്‍ എസ് എഫ് ഐ നേതാക്കളെ കോടതി വിട്ടയച്ചു. എസ് എഫ് ഐ നേതാക്കളായ പി കെ ശബരീഷ്, മനു തോമസ് എന്നിവരെയാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട് എസ് അമ്പിളി വെറുതെ വിട്ടത്.
2007 നവംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. പ്രതികളിലൊരാളായ പി കെ ശബരീഷ് ഇപ്പോള്‍ പൊതുമരാമത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രടറിയാണ്. മുന്‍ ഡി വൈ എഫ് ഐ ജില്ല പ്രസിഡന്റായിരുന്നു മനുതോമസ്.
നിലവില്‍ യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയാണ് റിജില്‍ മാക്കുറ്റി. രാഷ്ട്രീയവൈരാഗ്യം വെച്ചുപുലര്‍ത്തി കുറ്റാരോപിതര്‍ തന്നെ അക്രമിച്ചുവെന്നായിരുന്നു റിജില്‍ മാക്കുറ്റിയുടെ പരാതി.
Keywords: News, Kerala-News, Kerala, News-Malayalam, Kannur, Kannur News, Local News, Politics, Party Workers, Rijil Makkutty, Rijil Makkutty assault case; Former SFI leaders acquitted.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.