ഋഷിരാജ് മീശപിരിക്കുന്നു; ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ലൈസന്‍സ് പോകും

 


തിരുവനന്തപുരം: ഇനി മുതല്‍ ഹെല്‍മറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കും. നിശ്ചിത കാലത്തേക്കായിരിക്കും ലൈസന്‍സ് റദ്ദാക്കുക. മാത്രമല്ല ബൈക്കുകളുടെ വേഗത 50 കിലോമീറ്ററായി നിജപ്പെടുത്തുകയും ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ് ട്രാന്‍സ്‌ഫോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പുറത്തിറക്കി.

ഹെല്‍മറ്റ് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നടപടി. നിലവില്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ പിടിക്കപ്പെടുന്ന പലരും 100 രൂപ മുതല്‍ പിഴയടച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇതാണ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ പ്രേരിപ്പിച്ചത്.

മറ്റു നിയമ ലംഘനങ്ങള്‍ നടത്തുന്ന ഇരുചക്ര വാഹന ഉടമകളെയും യാത്രക്കാരെയും പിടികൂടി കടുത്ത ശിക്ഷ നല്‍കും. മിക്ക വാഹനാപകടങ്ങളില്‍ കൂടുതല്‍ പരിക്ക് പറ്റാനും ജീവഹാനി സംഭവിക്കാനും സാധ്യതയുണ്ട്. ഹെല്‍മറ്റ് ധരിച്ചാല്‍ ഇത് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നും കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.

ഋഷിരാജ് മീശപിരിക്കുന്നു; ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ലൈസന്‍സ് പോകും
ബസുകള്‍ക്ക് വേഗപ്പൂട്ട് കര്‍ശനമാക്കി ഋഷിരാജ് സിംഗ് നടത്തിയ പരിഷ്‌ക്കാരം ഇതിനകം തന്നെ പൊതുജനങ്ങളില്‍ നിന്നും വന്‍ പിന്തുണ ലഭിക്കാനിടയാക്കിയിരുന്നു. പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിന് ഋഷിരാജ് സിംഗ് ഫേസ്ബുക്ക് പേജും തുടങ്ങിയിരുന്നു. പേജിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. യുവ സമൂഹം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഇത്തരം പരിഷ്‌കാരങ്ങള്‍ക്ക് മികച്ച പിന്തുണയും ഋഷിരാജ് സിംഗിന് നല്‍കുന്നുണ്ട്.


Keywords : Thiruvananthapuram, Driving Licence, Suspension, Kerala, Rishiraj Singh, Social Media, Helmet, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia