തുടര്‍ച്ചയായ സ്ഥലമാറ്റങ്ങളും വിവാദവും; ഋഷിരാജ് സിംഗ് കേരളം വിട്ടേക്കും
Jul 14, 2015, 19:40 IST
കഴിഞ്ഞ ദിവസം ഒരു പൊതു ചടങ്ങില്‍ വച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ബഹുമാനിച്ചില്ല എന്ന കാരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സിംഗ് കേരളം വിടാന്‍ തീരുമാനിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിനു പുറമേ സിംഗ് സ്വീകരിക്കുന്ന കടുത്ത നടപടികള്‍ മൂലം തുടര്‍ച്ചയായി വിവിധ വകുപ്പുകളിലേക്കുള്ള മാറ്റങ്ങളും ഇത്തരമൊരു തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ കൂടെയായ ഋഷിരാജ് സിംഗ് തന്‍റെ പഴയ വകുപ്പിലേക്ക് തന്നെ തിരിച്ചു പോകാനുള്ള ശ്രമത്തിലാണെന്നും സൂചനകളുണ്ട്. മുംബൈ മേഖലാ ജോയന്‍റ് ഡയറക്ടറായാണ് അദ്ദേഹം സിബിഐയില്‍ സേവനം അനുഷ്ടിച്ചുള്ളത്.
നിരവധി ദേശീയ സംസ്ഥാന വിവാദ വിഷയങ്ങളില്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ച് ജനശ്രദ്ധ നേടിയ വ്യക്തിയാണ് ഋഷിരാജ് സിംഗ്.
SUMMARY: ADGP Rishiraj Singh plans to leave Kerala due to the continuous transfer and controversies. He decides to rejoin with his previous department CBI.
Keywords: Rishiraj Singh, Kerala, Controversy, CBI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.