റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ശരത്ചന്ദ്രന്‍ പരിസ്ഥിതി പുരസ്‌കാരം

 


റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ശരത്ചന്ദ്രന്‍ പരിസ്ഥിതി പുരസ്‌കാരം കാസര്‍കോട്: ഒരു ട്രെയിന്‍ യാത്രക്കിടെ തൃശൂരിനും എറണാകുളത്തിനുമിടയില്‍ എവിടേയൊ വെച്ച് ജീവിതത്തില്‍ നിന്നിറങ്ങിപോയ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ശരത്ചന്ദ്രന്റെ ഓര്‍മയ്ക്കായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പരിസ്ഥിതി ലേഖകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു.

10 വര്‍ഷത്തോളം റിയാദില്‍ പ്രവാസ ജീവിതം നയിച്ച ശരത്ചന്ദ്രന്‍ അതിനുശേഷമാണ് കേരളത്തില്‍ തിരിച്ചെത്തി മുഴുവന്‍ സമയ പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും മണ്ണിനും മനുഷ്യനും വേണ്ടിയുള്ള ഡോക്യുമെന്ററി നിര്‍മാണത്തിലും സജീവമായത്. റിയാദിലുണ്ടായിരുന്ന കാലത്ത് ഈ പ്രതിഭയെ തിരിച്ചറിയാന്‍ കഴിയാതെ പോയ പ്രവാസി മലയാളി സമൂഹത്തിന്റെ ആ നഷ്ടബോധം കൂടി നികത്താനും ഹരിത കേരളത്തിന്റെ ആരോഗ്യപരിപാലനത്തിന് വേണ്ടിയുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് സൗദി അറേബ്യന്‍ തലസ്ഥാന നഗരിയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയത്.

അച്ചടി ദൃശ്യമാധ്യമങ്ങളിലെ സൃഷ്ടികള്‍ക്കും ഫോട്ടോഗ്രാഫുകള്‍ക്കും വെവ്വേറെ നല്‍കുന്ന പുരസ്‌കാരങ്ങളോരോന്നും 11,111 രൂപയും ശരത്ചന്ദ്രന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ്. 2011, 2012 വര്‍ഷങ്ങളില്‍ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച പരിസ്ഥിതി സംബന്ധമായ മികച്ച ലേഖനങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്ത പരിസ്ഥിതി വിഷയത്തിലുള്ള മികച്ച ഡോക്യുമെന്ററി/വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കും പരിസ്ഥിതി ഫോട്ടോഗ്രാഫുകള്‍ക്കുമാണ് പുരസ്‌കാരം. മലയാളത്തിലെ പ്രശസ്തരും ബന്ധപ്പെട്ട മേഖലയില്‍ പ്രഗത്ഭരുമായ നാലംഗസമിതിയാണ് വിധിനിര്‍ണയം നിര്‍വഹിക്കുക.

മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരുമായ വനം, പരിസ്ഥിതി വിഷയങ്ങളില്‍ സര്‍ഗാത്മക ഇടപെടല്‍ നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രസിദ്ധീകരണത്തിന്റെ വിവരമുള്‍പ്പടെ ലേഖനത്തിന്റെ മൂന്നു പകര്‍പ്പം ഡോക്യുമെന്ററി/വാര്‍ത്താധിഷ്ടിത പരിപാടിയുടെ ഡി.വി.ഡി ഫോര്‍മാറ്റിലുള്ള പകര്‍പ്പും അപേക്ഷകന്റെ ലഘു ജീവചരിത്ര കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുന്ന എന്‍ട്രികള്‍ 2012 ഡിസംബര്‍ 30ന് മുമ്പായി താഴെ കാണുന്ന തപാല്‍ വിലാസത്തില്‍ എത്തിക്കണം. നജിം കൊച്ചുകലുങ്ക്, സുകൃതം, കൊച്ചുകലുങ്ക്, ചോഴിയക്കോട് പി.ഒ., കൊല്ലം 691317.

ഫോട്ടോഗ്രാഫി മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ 12 x 8 ഇഞ്ച് സൈസില്‍ 300 റെസല്യൂഷനിലുള്ള (ഫോട്ടോഷോപ്പ് എഡിറ്റിങ്ങ് നടത്താത്ത) ചിത്രങ്ങളാക്കി ജെ.പി.ഇ.ജി ഫോര്‍മാറ്റില്‍ rimfksa@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. Raw file ആവശ്യമാകുന്ന പക്ഷം ഹാജരാക്കാന്‍ തയാറായിരിക്കണം.

Keywords: Sharath Chandran, Riyadh indian media forum, Environment, Award, Media, Kottayam, Kerala, Malayalam news, Riyadh Indian media forum award
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia