Riyaz Moulavi | റിയാസ് മൗലവി വധക്കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍കാര്‍; പാസ്പോര്ട് കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ച് ഹൈകോടതി
Apr 11, 2024, 20:04 IST
കൊച്ചി: (KVARTHA) റിയാസ് മൗലവി വധക്കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍കാര്‍ ഹൈകോടതിയില്‍.
വിചാരണ കോടതി തെളിവ് പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഏഴുവര്‍ഷം ജാമ്യം ലഭിക്കാതെ പ്രതികള്‍ ജയിലില്‍ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സര്‍കാര്‍ വ്യക്തമാക്കി.
കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിക്കെതിരെ സര്‍കാര്‍ നല്കിയ അപീല്‍ ഫയലില്‍ സ്വീകരിച്ച ഹൈകോടതി മൂന്ന് പ്രതികള്‍ക്കും നോടിസ് അയച്ചു. പ്രതികള്‍ പാസ്പോര്ട് കെട്ടിവയ്ക്കണമെന്നും വിചാരണക്കോടതിയുടെ പരിധി വിട്ടു പോകരുതെന്നും ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും കാസര്‍കോട് പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയാണ് തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടത്. കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.
അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വന്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോടതിയടക്കം വിമര്‍ശിച്ചിരുന്നു. പ്രതികള്‍ക്ക് ആര് എസ് എസ് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിന് മുമ്പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്താനുള്ള അവസരം നഷ്ടമാക്കിയെന്നും കോടതി വിമര്‍ശിച്ചു.
മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ആരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പൂര്‍ണമായും പരാജയപ്പെട്ടു. കോടതിയുത്തരവില്‍ ഗുരുതര ആരോപണങ്ങളാണ് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമെതിരേയുള്ളത്.
2017 മാര്ച് 21-ന് പുലര്‍ചെയായിരുന്നു റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
Keywords: Riyaz Moulvi murder case; Government says strong evidence against accused, Kochi, News, Riyaz Moulvi Murder Case, High Court, Evidence, Petition, Custody, Accused, Investigation, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.