ആര്‍ എം പി സ്ഥാനാര്‍ത്ഥി കെ കെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡ്

 


തിരുവനന്തപുരം: (www.kvartha.com 02.05.2021) ആദ്യഫല സൂചനകളില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡ്. 4331 വോടുകളുടെ ലീഡാണ് കെ കെ രമയ്ക്ക് തുടക്കത്തില്‍ ലഭിച്ചത്. അതേസമയം പാലായില്‍ ജോസ് കെ മാണിയെ മറികടന്ന് മാണി സി കാപ്പന്‍.

രണ്ടാം റൗണ്ടിലാണ് ജോസ് കെ മാണിയെ മാണി സി കാപ്പന്‍ മറികടന്നത്. 3,453 വോടുകള്‍ക്കാണ് മുന്നില്‍. എറണാകുളം ജില്ലയില്‍ 12 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നില്‍. കൊച്ചി, കോതമംഗലം മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ്. ആര്‍ എം പി സ്ഥാനാര്‍ത്ഥി കെ കെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡ്
ത്രികോണമത്സരം നടന്ന പാലക്കാട് മണ്ഡലത്തില്‍ ബൂത്ത് 3 എയിലെ ഇവിഎം വോട് എണ്ണിക്കഴിഞ്ഞപ്പോള്‍ 394 വോട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരന് 219 വോട്ടു ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫിപറമ്പിലിന് 122, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി പി പ്രമോദിന് 51 വോടും ലഭിച്ചു.

Keywords:  RMP candidate KK Rema has a high lead in Vadakara, Thiruvananthapuram, News, Politics, Assembly-Election-2021, Result, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia