വടകര: (www.kvartha.com 04.04.2014)ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സി പി എമ്മിനെ പ്രതിരോധത്തിലാക്കി ആര് എം പിയുടെ വെളിപ്പെടുത്തല്‍. വടകരയില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എ.എന്‍ ഷംസീറും കിര്‍മാണി മനോജുമായുള്ള ഫോണ്‍ വിളി ആയുധമാക്കിയാണ് ആര്.എം.പി രംഗത്തെത്തിയിരിക്കുന്നത്.
ടി.പി കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജും ഷംസീറും തമ്മിലുള്ള ഫോണ്‍വിളി സംബന്ധിച്ചുള്ള രേഖകള്‍ അടിസ്ഥാനമാക്കി കെ.കെ രമയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിനിടെ ഷംസീറും കിര്‍മാണി മനോജും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയിലുള്ള വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നത് തടയണമെന്നാ വശ്യപ്പെട്ട് സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെടുന്നതിന് തലേദിവസവും അതിന് മുമ്പുള്ള ദിവസങ്ങളിലും ഷംസീര്‍ കിര്‍മാണി മനോജുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് രമയുടെ ആരോപണം. ഇതിന് തെളിവായി ഫോണ്വിളിച്ചതിനുള്ള രേഖകളും അവര്‍ പുറത്തുവിട്ടു.
പോലീസ് കോടതിയില്‍ ഹാജരാക്കിയ ഫോണ്രേഖകളിലാണ് ഷംസീര്‍ ഉപയോഗിച്ചിരുന്നതായി പറയുന്ന ഫോണിലേക്ക് കിര്‍മാണി മനോജിന്റെ ഫോണില്‍ നിന്നും കോളുകള്‍ പോയതായി വ്യക്തമാക്കുന്നത്.
2012 ഏപ്രില്‍ ഒമ്പത്, 10, മെയ് മൂന്ന് എന്നീ ദിവസങ്ങളിലുള്ള ഫോണ്‍വിളിയുടെ രേഖകളാണ് രമ പുറത്തുവിട്ടത്. ടി.പി വധഗൂഢാലോചനയില്‍ ഷംസീറിനു പങ്കുണ്ടെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും രമ ആവശ്യപ്പെട്ടു.
എന്നാല്‍ ടി പി കൊല്ലപ്പെട്ട് ഇതുവരെയും ഉന്നയിക്കാത്ത ആരോപണം ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഷംസീറിന്റെ പേരിലല്ല ഈ ഫോണ്‍ എന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാതിരുന്നതാണ് അതിന് കാരണമെന്നും രമയും ആര്.എം.പി നേതാക്കളും പറയുന്നു.
ഷംസീറിന്റെ ബന്ധുവായ ഒരു സ്ത്രീയുടെ പേരിലാണ് സിംകാര്‍ഡ്
എടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി ഷംസീര്‍ ഈ ഫോണ്‍നമ്പരാണ് ഉപയോഗിക്കുന്നതെന്നും ആര്.എം.പി നേതാക്കള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Also Read:
രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം: നഗരം പോലീസ്-എസ്.പി.ജി വലയത്തില്‍
Keywords: RMP seeks probe into A.N Shamseer's role in T.P murder, Vatakara, K.K.Rama, Lok Sabha, Election-2014, CPM, Phone call, T.P Chandrasekhar Murder Case, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.