നിര്‍മാണ ജോലികള്‍ക്കായി എത്തിച്ച ക്രെയിനില്‍ കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു; വാഹനത്തിലുണ്ടായിരുന്ന 4 പേര്‍ക്കും, റോഡരികില്‍നിന്ന തൊഴിലാളിക്കും പരിക്ക്
Jul 21, 2021, 13:01 IST
ചങ്ങനാശേരി: (www.kvartha.com 21.07.2021) പെരുന്നയ്ക്കു സമീപം എസി റോഡ് നിര്‍മാണ ജോലികള്‍ക്കായി എത്തിച്ച ക്രെയിനില്‍ കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. കുമ്പനാട് നെല്ലിമല ആനപ്പാറയ്ക്കല്‍ ജോയിയുടെ മകന്‍ ജോയല്‍ (20) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാലു പേര്‍ക്കും ജോലികളുമായി ബന്ധപ്പെട്ട് റോഡരികില്‍ നിന്ന ഊരാളുങ്കല്‍ സൊസൈറ്റി തൊഴിലാളിക്കും അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Road Accident at Changanassery, One died, Kottayam, News, Local News, Accidental Death, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.