Robbery | പയ്യന്നൂരിലെ മലഞ്ചരക്ക് കടയിലെ കവര്‍ച; പിന്നില്‍ അന്തര്‍സംസ്ഥാന പ്രൊഫഷനല്‍ സംഘമെന്ന് തെളിഞ്ഞതായി പൊലീസ്

 


പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂര്‍ നഗരത്തിലെ മലഞ്ചരക്ക് കടയിലെ കവര്‍ചക്ക് പിന്നില്‍ അന്തര്‍ സംസ്ഥാന പ്രൊഫഷനല്‍ കവര്‍ചാ സംഘമാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതികളെത്തിയത് ആപേ ഓടോറിക്ഷയിലാണെന്നും പ്രൊഫഷനല്‍ മോഷ്ടാക്കളാണ് കവര്‍ച നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ മലഞ്ചരക്ക് കടക്ക് സമീപത്തെ റോഡരികില്‍ ആപേ ഓടോറിക്ഷ നിര്‍ത്തിയിടുന്നതും സമീപം ഷര്‍ട് ധരിക്കാത്ത ഒരാള്‍ നില്‍ക്കുന്നതും എതിര്‍വശത്തെ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കവര്‍ചക്ക് ശേഷം സാധനങ്ങളുമായി ഓടോറിക്ഷയില്‍ ദേശീയ പാത വഴിയാണ് മോഷ്ടാക്കള്‍ കടന്നു കളഞ്ഞതെന്നതിന് നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.


Robbery | പയ്യന്നൂരിലെ മലഞ്ചരക്ക് കടയിലെ കവര്‍ച; പിന്നില്‍ അന്തര്‍സംസ്ഥാന പ്രൊഫഷനല്‍ സംഘമെന്ന് തെളിഞ്ഞതായി പൊലീസ്

ഫോറന്‍സിക് വിദഗ്ധര്‍ കടയില്‍ പരിശോധന നടത്തി. കവര്‍ചക്ക് ശേഷം മോഷ്ടാക്കള്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോകാതെ ഉപേക്ഷിച്ച വെളിച്ചെണ്ണ ബോക്സ് പരിശോധിച്ചതില്‍ നിന്നും മോഷ്ടാക്കളുടെ വിരലടയാളം ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട് കുപ്രസിദ്ധ മോഷ്ടാവിന്റെ സംഘത്തിലേക്ക് അന്വേഷണം നീങ്ങുന്നതായാണ് സൂചന.

കെട്ടിടത്തിന്റെ മതില്‍ ചാടി എത്തിയ മോഷ്ടാക്കള്‍ പന്തല്‍ പണിക്കാര്‍ ഉപയോഗിക്കുന്ന കുത്തുപാര ഉപയോഗിച്ചാണ് കടയുടെ ചുമര്‍ കുത്തിത്തുരന്ന് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി കവര്‍ച നടത്തിയത.് ഈ കമ്പിപ്പാരസമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പയ്യന്നൂരില്‍ നിന്നും നാലുലക്ഷത്തിന്റെ മലഞ്ചരക്ക് സാധനങ്ങളാണ് മോഷ്ടാക്കള്‍ അടിച്ചുകൊണ്ടുപോയത്. കശുവണ്ടി, റബര്‍ ഷീറ്റ്, കൊപ്ര എന്നിവ നഷ്ടപ്പെട്ടു.

Keywords:  Robbery at payyanur hardware store; Police says interstate professional group behind it, Kannur, News, Police, CCTV, Investigation, Auto rickshaw, Robbery, Finger Print, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia