സ്വവര്‍ഗരതിക്കാരെ ക്ഷണിച്ച് കവര്‍ച്ച നടത്തുന്ന സംഘം അറസ്റ്റില്‍
Jun 14, 2012, 11:46 IST
Nizamuddin, Esham, Rashid, Crasta |
ചട്ടഞ്ചാല്‍ കോളേജിലെ രണ്ടാംവര്‍ഷ ട്രാവല്‍ ആന്റ് ടൂറിസം വിദ്യാര്‍ത്ഥിയും തളങ്കര പള്ളിക്കാല്‍ സ്വദേശിയുമായ മുഹമ്മദ് ഇഷാം(20), തളങ്കര നെച്ചിപ്പടുപ്പിലെ മുഹമ്മദ് നിസാമുദ്ദീന്‍(19), കുഡ്ലു ആര്.ഡി നഗറിലെ ഗുവത്തടുക്കയിലെ റോഷന് ക്രാസ്റ്റ(26), പെയിന്റിംഗ് തൊഴിലാളിയും ചെട്ടുകുഴിയില് വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അബ്ദുല്‍ റഷീദ്(29) എന്നിവരെയാണ് കാസര്‍കോട് സി.ഐ ബാബു പെരിങ്ങേത്തും സംഘവും അറസ്റ്റ് ചെയ്തത്.
ചൗക്കി അര്ജ്ജാലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മൊബൈല്‍ ടവര്‍ ടെക്നീഷ്യന് നാട്ടക്കാല് ഐക്കാലിലെ സുഭാഷിനെ(26) കഴുത്തില്‍ കത്തിവെച്ച് രണ്ട് പവന്റെ സ്വര്‍ണമാല കവര്‍ച്ച ചെയ്ത കേസിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ കോളേജ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇഷാം അടിപിടി കേസിലും, അബ്ദുല്‍ റഷീദ് വധശ്രമമടക്കം വര്‍ഗീയ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ക്രാസ്റ്റ കാസര്‍കോട് ഇന്റര്‍നെറ്റ് കഫേ നടത്തിവരികയാണ്. പ്രതികള്‍ സ്വവര്ഗരതിക്കാര്ക്കുവേണ്ടി സ്വന്തമായി വെബ്സൈറ്റ് ഉണ്ടാക്കി ക്ഷണിക്കുകയും മൊബൈല്‍ നമ്പര്‍ നല്‍കുകയുമാണ് ചെയ്യുന്നത്. സ്വവര്‍ഗരതിയില്‍ താല്പര്യമുള്ളവര് എത്തിയാല്‍ ഇവരെ വാടകക്വാര്ട്ടേഴ്സിലേക്ക് കൊണ്ടുപോയി പിന്നാലെയെത്തുന്ന മൂന്നംഗ സംഘം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും നഗ്നചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തശേഷം വിലപിടിപ്പുള്ള മൊബൈല്‍ഫോണും ആഭരണങ്ങളും പണവും തട്ടിയെടുക്കുടയാണ് ചെയ്യുന്നത്. 19പേരെ തങ്ങള്‍ കൊള്ളയടിച്ചിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സംഘത്തിന്റെ തട്ടിപ്പിനിരയായ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ പരാതി നല്കിയാല് നഷ്ടപ്പെട്ട സാധനങ്ങളും പണവും തിരിച്ചുനല്‍കുമെന്ന് സി.ഐ അറിയിച്ചു.
ക്രാസ്റ്റയുടെ ഇന്റര്‍നെറ്റ് കഫേയില്‍ സ്ഥിരമായി പോകാറുള്ള സുഭാഷിനെ സംഘം പിടിച്ചുപറിക്ക് ലക്ഷ്യമിടുകയായിരുന്നു. സുഭാഷിനൊപ്പം ക്രാസ്റ്റ ഇടയ്ക്കിടെ ക്വാര്‍ട്ടേഴ്സില്‍ ചെല്ലുകയും ഒന്നിച്ച് മദ്യപിക്കുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ മദ്യപിച്ച് ഉറങ്ങാറുള്ള സുഭാഷിന്റെ കഴുത്തില്‍ സ്വര്ണമാലയുള്ള കാര്യം ക്രാസ്റ്റയാണ് സംഘത്തില്‍പ്പെട്ട മറ്റുള്ളവരോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 10ന് സംഘം കാറില്‍ ക്വാര്‍ട്ടേഴ്സിലെത്തുകയും സുഭാഷിനെ ഭീഷണിപ്പെടുത്തി 50,000 രൂപ നല്കാന് ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാതെ വന്നപ്പോള്‍ കഴുത്തില്‍ കത്തിവെച്ച് രണ്ട്പവന്റെ സ്വര്‍ണമാല കവരുകയായിരുന്നു. പ്രതികളെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
Keywords: Kasaragod, RobberyGang, Arrest, Kerala, Gold chain
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.