Robbery Gang | കണ്ണൂരിലെ മലയോര മേഖലയില്‍ ബ്ലാക്മാന് പിന്നാലെ മാരകായുധങ്ങളുമായി കവര്‍ചാ സംഘവുമെത്തി; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
Sep 2, 2023, 09:30 IST
കണ്ണൂര്‍: (www.kvartha.com) ജില്ലയുടെ മലയോര മേഖലയില്‍ ബ്ലാക്മാന് പിന്നാലെ തീവെട്ടിക്കൊളളക്കാരും ആയുധങ്ങളുമായി കവര്‍ച നടത്താനിറങ്ങിയതായി പരാതി. ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുപ്രസിദ്ധ മോഷണ സംഘവും എത്തിയതായി സ്ഥിരീകരണം.
പൊലീസ് പറയുന്നത്: മാരകായുധങ്ങളുമായെത്തിയ കവര്‍ചാ സംഘം പ്രദേശത്തെ രണ്ട് വീടുകള്‍ കുത്തിത്തുറന്നു. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞത് പൊലീസിന് ലഭിച്ചിട്ടുണ്ട്. കോടാലിയും കമ്പിപാരയുമായി മുഖം മൂടിയ മൂന്ന് പേര്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കവര്‍ച നടത്താന്‍ തെരഞ്ഞെടുത്ത രണ്ട് വീടുകളിലും ആള്‍ത്താമസമില്ല.
ഞായറാഴ്ച പുലര്‍ചെ കവര്‍ചാ സംഘം ആദ്യമെത്തിയത് സണ്ണിയുടെ വീട്ടിലാണ്. അലമാരയിലെ സാധനങ്ങള്‍ മുഴുവന്‍ വലിച്ചു വാരി നിലത്തിട്ടു. വിലപിടിപ്പുള്ള സാധനങ്ങളൊന്നുമില്ലാത്തതിനാല്‍ മോഷണം നടന്നില്ല. തുടര്‍ന്ന് കവര്‍ചാ സംഘം തൊട്ടടുത്തുള്ള മാത്യുവിന്റെ വീട്ടിലെത്തി. ഇവിടെ സിസിടിവി ശ്രദ്ധയില്‍ പെട്ടതിനാല്‍ ഉടന്‍ പിന്‍മാറി.
ആലക്കോട് മേഖലയില്‍ പിടിതരാതെ കറങ്ങുന്ന ബ്ലാക് മാന് പിന്നാലെയാണ് ആയുധധാരികളായ മോഷ്ടാക്കളുടെ വരവ്. സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആലക്കോട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Alakode News, Kannur-News, Regional-News, Kannur News, Robbery Gang, Weapons, CCTV Footage, Blackman, Robbery gang with weapons at Kannur; CCTV footage out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.