CCTV | മട്ടന്നൂരിലെ കവര്‍ച: പൊലീസ് സിസിടിവി കാമറാദൃശ്യങ്ങള്‍ പരിശോധിച്ചു

 


മട്ടന്നൂര്‍: (www.kvartha.com) മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് സമീപം വായന്തോടില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചെന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശത്തെ സിസിടിവി കാമറകള്‍ പൊലീസ് പരിശോധിച്ചു.

വായാന്തോട് റാറാവീസ് ഹോടെലിന് സമീപം ഹാരിസ് - റശീദ ദമ്പതികളുടെ റശീദ മന്‍സിലിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സിന്റെയും മുന്‍ഭാഗത്തെ വാതിലിന്റെയും പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് കിടപ്പ് മുറിയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കവര്‍ന്നത്.

CCTV | മട്ടന്നൂരിലെ കവര്‍ച: പൊലീസ് സിസിടിവി കാമറാദൃശ്യങ്ങള്‍ പരിശോധിച്ചു

ഹാരിസും റശീദയും ഒന്നരമാസമായി ഗള്‍ഫിലാണ്. ഇവരുടെ വീടിന് സമീപം താമസിക്കുന്ന റശീദയുടെ സഹോദരിയുടെ മക്കളാണ് വീടിന്റെ വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ മട്ടന്നൂര്‍ പൊലീസിനെ വിവരം അറിയിച്ചു.

ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. വീടിനകത്ത് ഉണ്ടായിരുന്ന ബാതിങ് ടവല്‍ പുറത്തെ കിണറിനരികില്‍ കണ്ടെത്തിയിട്ടുണ്ട്. ചുറ്റു മതിലിന് സമീപം കല്ല് അടുക്കി വച്ച നിലയിലാണ്. റശീദയുടെ സഹോദരി ആഇശയുടെ പരാതിയില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords:  Robbery in Mattanur: Police examined the CCTV footage, Mattanur, Kannur, News, Robbery, Police, CCTV, Complaint, Investigation, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia