Robert Kuriakos | 'കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോടോഷോപിന്'; 'മേകപ് ഇല്ലാത്ത മമ്മൂട്ടി' എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി റോബര്‍ട് കുര്യാക്കോസ്

 


കൊച്ചി: (KVARTHA) അടുത്ത ദിവസങ്ങളിലായി നടന്‍ മമ്മൂട്ടിയുടെ ചുളിവും നരയും കലര്‍ന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 'മേകപ് ഇല്ലാത്ത മമ്മൂട്ടി' എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കയാണ് മമ്മൂട്ടിയുടെ പി ആര്‍ ഒ റോബര്‍ട് കുര്യാക്കോസ്. ഫേസ് ബുകിലൂടെയാണ് റോബര്‍ട് ഇക്കാര്യം വ്യക്തമാക്കുന്നത്.

Robert Kuriakos | 'കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോടോഷോപിന്'; 'മേകപ് ഇല്ലാത്ത മമ്മൂട്ടി' എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി റോബര്‍ട് കുര്യാക്കോസ്

ചിത്രം ഫോടോഷോപാണെന്നും ചിത്രത്തിന് പിന്നില്‍ ഡിജിറ്റല്‍ തിരക്കഥയാണെന്നും റോബര്‍ട് കുര്യക്കോസ് തന്റെ ഫേസ്ബുകില്‍ കുറിച്ചു. കൂടാതെ ഫോടോഷോപിലൂടെ രൂപം മാറ്റുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

'ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥയുടെ വഴി: കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോടോഷോപിന്'- എന്നായിരുന്നു റോബര്‍ടിന്റെ കുറിപ്പ്.

ഒരു ദീര്‍ഘമായ കുറിപ്പിനൊപ്പമാണ് മമ്മൂട്ടിയുടെ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് പിന്നീട് മേകപ് ഇല്ലാത്ത മമ്മൂട്ടിയുടെ യഥാര്‍ഥ ചിത്രമാണെന്ന പേരില്‍ വലിയ ചര്‍ചയായി. അതേസമയം വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ' എന്ന ചിത്രത്തിന്റെ ഷൂടിങ്ങ് തിരക്കിലാണ് മമ്മൂട്ടിയിപ്പോള്‍.

മിഥുന്‍ മാനുവല്‍ തിരക്കഥ എഴുതുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് . മെഗാസ്റ്റാറിന്റെ മമ്മൂട്ടി കംപനിയാണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. സെപ്റ്റംബര്‍ 28 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ 75 കോടി നേടിയിട്ടുണ്ട്.


Keywords:  Robert Kuriakos revealed the truth of photo which is circulating as 'Mammooty without makeup', Kochi, News, Mammooty, FB Post, Social Media, Viral Photo, Video, Letter, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia