Criticized | ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ കൊന്നൊടുക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് റോജി എം ജോണ്‍ എം എല്‍ എ
Apr 6, 2024, 22:49 IST
ആലപ്പുഴ: (KVARTHA) മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ സമാധാനത്തോടെ ജീവിക്കണമെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് എ ഐ സി സി സെക്രട്ടറി റോജി എം ജോണ്‍ എം എല്‍ എ. പള്ളിപ്പാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പൊതുസമ്മേളനം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റെയും കഴിക്കുന്ന ആഹാരത്തിന്റെയും പേരില്‍ ജനങ്ങളെ കൊന്നൊടുക്കുന്ന രാജ്യമായി ഇന്ത്യ മാറി. ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുമ്പോഴും നിരപരാധികളെ കൊന്നൊടുക്കുമ്പോഴും കുറ്റകരമായ മൗനം പാലിക്കുന്ന ഭരണവര്‍ഗം ഈ രാജ്യത്തെ കലാപകലുഷിതം ആക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കന്മാര് ഇന്ത്യക്ക് നല്കിയ ഭരണഘടന സംരക്ഷിക്കണമെന്നാണ് ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
ഈ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല തരംഗം ഇന്ത്യയില്‍ ഉണ്ടാകും എന്ന് ബോധ്യം വന്നതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഓരോ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും ജയിലില്‍ അടക്കാനും കേന്ദ്ര ഭരണകൂടം വ്യഗ്രത കാണിക്കുന്നത്. ഭരണകൂടത്തിന്റെ എല്ലാം പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും റോജി എം ജോണ്‍ എം എല്‍ എ പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയര്മാന് അനില്‍ തോമസ് അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ അഡ്വ ബി രാജാശേഖരന്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ വി ഷുക്കൂര്‍, മണ്ഡലം കണ്‍വീനര്‍ ആര് കെ സുധീര്‍, കെ കെ സുരേന്ദ്രനാഥ്, എസ് ദീപു, അനില്‍ ബി കളത്തില്‍, ബാബുക്കുട്ടന്, കെ എം രാജു, ഗംഗാധരന്, സി ജി ജയപ്രകാശ്, അബാദ് ലുഫ്തി, ഷാജന് പനയറ, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം കര്‍ഷകദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായുള്ള വിധിയെഴുത്തായിരിക്കും ഏപ്രില്‍ 26-ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബുപ്രസാദ് പറഞ്ഞു. പള്ളിപ്പാട് മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് സബ് സിഡികള്‍ നല്‍കാതെയും വിളകള്‍ക്ക് മതിയായ വില കിട്ടാതെയും കര്‍ഷകര്‍ വലയുമ്പോള്‍ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
ഇത്രയുമധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ഒരു കാലഘട്ടം മുമ്പെങ്ങും കേരളത്തില്‍ ഉണ്ടായിട്ടില്ല. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണേണ്ട കൃഷിമന്ത്രി വിദേശ യാത്രകളിലും സോഷ്യല്‍ മീഡിയ പ്രചരണങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അധികാര ലഹരിയില്‍ മയങ്ങികിടക്കുകയാണെന്നും ബാബു പ്രസാദ് പറഞ്ഞു.
കമ്മീഷന് കിട്ടുന്ന കാര്യങ്ങള്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍ ഉണ്ടായിട്ടുള്ള മാസപ്പടി വിവാദം എന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം ചെയര്മാന് അനില്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി.ഷുക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സുധീര്‍ ആര് കെ, എസ് രാജേന്ദ്രക്കുറുപ്പ്, എസ് തങ്കച്ചന് കൊല്ലമല, സി ജി ജയപ്രകാശ്, കീച്ചേരില്‍ ശ്രീകുമാര്‍, കെഎം രാജു, മുരളിധരന്, ഗംഗാധരന്, ടി പ്രസാദ്, മോഹന്‍ ഫിലപ്പ്, കെ പാപ്പച്ചന്, ജോസഫ് ജോര്‍ജ്, മണി എസ് നായര്‍, റെയ്ച്ചല്‍ വര്‍ഗ്ഗീസ്, രാധാ സുരേന്ദ്രന്, സി എസ് സുജാത, രാജാമണി, ഗ്രേസി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Roji M John MLA Criticized Modi Govt, Alappuzha, News, Roji M John MLA, Criticized, Modi Govt, Politics, Congress, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.