റോജിയുടെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ വിഎസിനെ സന്ദര്‍ശിച്ചു

 


തിരുവനന്തപുരം: (www.kvartha.com 18.11.2014) തിരുവനന്തപുരം കിംസ് ആശുപത്രി കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും ചാടി മരിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ മാതാപിതാക്കള്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു. മകളുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് മാതാപിതാക്കളുടെ സന്ദര്‍ശനം.

കൊല്ലം കുണ്ടറ പുതിയക്കല്‍ വീട്ടില്‍ റോജി റോയി (19) നവംബര്‍ ആറിനാണ് കിംസിന്റെ പത്താം നിലയില്‍ നിന്നും ചാടി മരിച്ചത്. റോജി തന്റെ മൂകരായ മാതാപിതാക്കളെയും ഏകസഹോദരന്‍ പതിനാലുകാരനായ റോബിനേയും തനിച്ചാക്കി ആത്മഹത്യ ചെയ്യില്ലെന്നാണ് സഹപാഠികളും ബന്ധുക്കളും പറയുന്നത്.   പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥിനി ആയിരുന്നു റോജി.

മരണത്തിനു തൊട്ടു മുമ്പുള്ള ദിവസം കോളജ് പ്രിന്‍സിപ്പാള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്തതിന്റെ പേരില്‍ റോജിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നിഷ്‌ക്കളങ്കയായ റോജി ഒരിക്കലും ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യാന്‍ താല്‍പര്യപ്പെടില്ലെന്നും തനിക്ക് നേരെ ഉന്നയിച്ച ആരോപണത്തില്‍ മനംനൊന്താണ് റോജി ആത്മഹത്യ ചെയ്തതെന്നുമാണ്  കിംസ് വക്താക്കളുടെ പ്രതികരണം. അതുകൊണ്ടുതന്നെ മകളുടെ മരണത്തില്‍ ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നണ് മാതാപിതാക്കളുടെ ആവശ്യം.  സോഷ്യല്‍ മീഡിയകളിലും മറ്റും റോജി റോയിയുടെ മരണം സജീവമായി ചര്‍ച്ച ചെയ്തിരുന്നു.
റോജിയുടെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ വിഎസിനെ സന്ദര്‍ശിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
തൊഴില്‍ പരിശീലനത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്: സി.ബി.ഐ. അന്വേഷിക്കേണ്ട കേസെന്ന് മജിസ്‌ട്രേറ്റ്

Keywords: Thiruvananthapuram, Kollam, Hospital, Nurse, Student, V.S Achuthanandan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia