റോജി റോയിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

 


തിരുവനന്തപുരം: (www.kvartha.com 14.11.2014) തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷിനാണ് അന്വേഷണച്ചുമതല.

കൊല്ലം സ്വദേശിനി  റോജി റോയി കിംസ് ആശുപത്രിയുടെ പത്താം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ചാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. റോജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതുകൊണ്ടുതന്നെ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

റോജിയുടെ മേല്‍  കോളജിലെ ജൂനിയര്‍  വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തുവെന്ന ആരോപണം പ്രിന്‍സിപ്പല്‍ ഉയര്‍ത്തിയിരുന്നു. ഇതാണ് മരണത്തില്‍ കലാശിച്ചതെന്നും  അല്ലാതെ റോജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും റോജിയുടെ ബധിരരും മൂകരുമായ മാതാപിതാക്കള്‍ വിശ്വസിക്കുന്നു.

റോജി റോയിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്ഫേസ്ബുക്ക് പേജിലൂടെയും  റോജി റോയിക്ക് നീതിലഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.  ചുംബനസമരത്തിനും സോളാര്‍കേസിലെ പ്രതി സരിതയുടെ അധികപ്രസംഗത്തിനും മണിക്കൂറുകള്‍ നല്‍കിയ മാധ്യമങ്ങള്‍ റോജി എന്ന പെണ്‍കുട്ടിയുടെ മരണവും ദുരൂഹതയും അവഗണിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ഫെയ്‌സ്ബുക്കിലൂടെ നടത്തുന്നത്.

മലയാളിയുടെ ഫേസ്ബുക്ക് ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രചാരണമാണ് റോജി റോയിക്കായി സൈബര്‍ ലോകത്ത് ഉയരുന്നത്. മലയാള മാധ്യമങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലെ വാര്‍ത്താ ലിങ്കുകളിലെ കമന്റ് ബോക്‌സുകളിലാണ് റോജിക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രചാരണം ശക്തമാവുന്നത്. ഇതിനു പുറമേ മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെയും ഫേസ്ബുക്ക് പേജുകള്‍ റോജിക്കായുള്ള കമന്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവാവ് പരിശോധനയ്ക്കിടെ മരിച്ചു
Keywords:  Thiruvananthapuram, Police, Complaint, Parents, Kollam, Facebook, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia