Route Map | നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട് മാപ് പുറത്തിറക്കി ആരോഗ്യവകുപ്പ്
മലപ്പുറം: (KVARTHA) നിപ (Nipah) ബാധിച്ച് മരിച്ച (Dead) 14 കാരന്റെ പുതിയ റൂട് മാപ് (Rout Map) പുറത്തിറക്കി (Released) ആരോഗ്യവകുപ്പ് (Health Department) . കഴിഞ്ഞദിവസം പ്രാഥമിക റൂട് മാപ് തയാറാക്കിയിരുന്നെങ്കിലും രോഗിയുടെ (Patient) മരണത്തെ തുടര്‍ന്ന് വിശദമായ റൂട് മാപ് പുറത്തിറക്കുകയായിരുന്നു. റൂട് മാപില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ (Visit) എത്രയും പെട്ടെന്ന് തന്നെ കണ്‍ട്രോള്‍ റൂമില്‍ (Control Room) വിളിച്ച് വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.30 മണിയോടെയാണ് 14 കാരന്റെ മരണം ആരോഗ്യ വകുപ്പ് പുറത്തറിയിച്ചത്. ആസ്‌ട്രേലിയയില്‍ നിന്ന് മോണോ ക്ലോണല്‍ ആന്റിബോഡി മരുന്ന് എത്തിക്കാനിരിക്കെയാണ് മരണം.
രാവിലെ 10.50ന് ഹൃദയാഘാതമുണ്ടായതോടെയാണ് സ്ഥിതി കൂടുതല്‍ വഷളായത്. മൃതദേഹം നിപാ പ്രോടോകോള്‍ പ്രകാരം ചെമ്പ്രശേരി ഒടോമ്പറ്റ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാത്രിയോടെ ഖബറടക്കി.
മരിച്ച കുട്ടിയുടെ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴുപേരുടെ പരിശോധനാഫലം നെഗറ്റീവാണ്. മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലുള്ള സുഹൃത്തുക്കളായ ആറു പേരുടെയും നേരിട്ട് സമ്പര്‍ക്കമില്ലാത്ത, കോഴിക്കോട് മെഡികല്‍ കോളജിലുള്ള പാണ്ടിക്കാട് സ്വദേശിയായ അറുപത്തെട്ടുകാരന്റെയും ഫലമാണ് നെഗറ്റീവായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കല്‍ പുരോഗമിക്കുന്നു. നിലവില്‍ 380 പേരാണ് പട്ടികയില്‍. ഇതില്‍ 68 ആരോഗ്യപ്രവര്‍ത്തകര്‍. 101 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍. ഇവരുടെ സ്രവങ്ങള്‍ പരിശോധിക്കും. കുട്ടിയുടെ റൂട് മാപ് വിപുലീകരിച്ചു.
പുതിയറൂട് മാപ്
ജൂലൈ 11 രാവിലെ 6.50 ന് ചെമ്പ്രശ്ശേരി ബസ് സ്റ്റോപില്‍ നിന്നും സിപിബി എന്ന സ്വകാര്യ ബസില്‍ കയറി. 7.18 നും 8.30 നും ഇടയില്‍ പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍.
ജൂലൈ 12 രാവിലം 7.50 ന് വീട്ടില്‍ നിന്നും ഓടോറിക്ഷയില്‍ ഡോ.വിജയന്‍ ക്ലിനിക് (8 മുതല്‍ 8.30 വരെ), തിരിച്ച് ഓടോറിക്ഷയില്‍ വീട്ടിലേക്ക്.
ജൂലൈ 13 രാവിലെ പികെഎം ഹോസ്പ്പിറ്റല്‍: കുട്ടികളുടെ ഒ.പി (7.50 am 8.30), കാഷ്വാലിറ്റി (8.30-8.45), നിരീക്ഷണ മുറി (8.45- 9.50), കുട്ടികളുടെ ഒപി (9.50-10.15), കാന്റീന്‍ (10.15- 10.30) ജൂലൈ 14 വീട്ടില്‍.
ജൂലൈ 15 രാവിലെ ഓടോറിക്ഷയില്‍ പികെഎം ഹോസ്പിറ്റിലേക്ക്. കാഷ്വാലിറ്റി (7.15- 7.50), ആശുപത്രി മുറി (7.50 - 6.20), ആംബുലന്‍സ് (6.20 pm), മൗലാന ഹോസ്പിറ്റല്‍ കാഷ്വാലിറ്റി (6.50 pm 8.10 pm), എംആര്‍ഐ മുറി (8.10 pm 8.50 pm), എമര്‍ജന്‍സി വിഭാഗം (8.50 pm 9.15 pm), പീഡിയാട്രിക് ഐസിയു ( 9.15 pm മുതല്‍ ജൂലൈ 17 വൈകുന്നേരം 7.30 വരെ),
ജൂലൈ 17 എം ആര്‍ ഐ മുറി (7.37 pm 8.20 pm), പീഡിയാട്രിക് ഐസിയു (8.20 pm മുതല്‍- ജൂലൈ 19 വൈകുന്നേരം 5.30 വരെ) ജൂലൈ 19 വൈകുന്നേരം 5.30 ആംബുലന്‍സില്‍ മിംസ് ഹോസ്പിറ്റല്‍ , കോഴിക്കോട്.
നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സംഘം മലപ്പുറത്ത് എത്തുന്നു. നാല് ഐസിഎംആര്‍ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിന്റെ മെഡികല്‍ ലാബ് കോഴിക്കോട് മെഡികല്‍ കോളജില്‍ എത്തിക്കും.