K Sudhakaran | കോണ്‍ഗ്രസിന് തലവേദനയായി സുധാകരന്റെ ഡയലോഗുകള്‍; കെപിസിസി അധ്യക്ഷന് കടിഞ്ഞാടിണമെന്നത് പാര്‍ടിയില്‍ ഒരുവിഭാഗം നേതാക്കള്‍
Nov 11, 2022, 11:48 IST
-ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകള്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു. മുന്നണി ബന്ധങ്ങളെ പോലും ശിഥിലമാക്കുന്ന സുധാകരന്റെ വാചോടോപങ്ങളില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണ്. പാര്‍ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതാണ് സുധാകരന്റെ പ്രസംഗങ്ങളും വാര്‍ത്താസമ്മേളനങ്ങളുമെന്നാണ് ഇവര്‍ പറയുന്നു. ഒന്നുകഴിയുമ്പോള്‍ മറ്റൊന്ന് എന്ന മട്ടില്‍ സുധാകരന്‍ സിപിഎമിന് അടിക്കാന്‍ വടികൊടുക്കുകയാണെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പറയുന്നത്.
കഴിഞ്ഞ മാസം ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തിരുവിതാംകൂര്‍ ഭാഗത്തെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സുധാകരന്‍ മലബാറിന്റെ മഹത്വത്തെ പുകഴ്ത്തി പ്രസ്താവന നടത്തിയിരുന്നു. കേരളീയരെ ഭാഷാഭേദമോ, പ്രാദേശിക സങ്കുചിതത്വമോയില്ലാതെ കാണുന്നതിന് പകരം തരം തിരിച്ചുകൊണ്ടു നല്ലത് ചീത്തയെന്ന മട്ടില്‍ സുധാകരന്‍ നടത്തിയ പ്രസ്താവന പാര്‍ടിക്കുള്ളില്‍ മാത്രമല്ല, പൊതുസമൂഹത്തിലും എതിര്‍പ്പുയര്‍ത്തിയിരുന്നു. താന്‍ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് പറഞ്ഞ് സുധാകരന്‍ ഉരുണ്ടുകളിച്ചൊഴിവായെങ്കിലും പിന്നീട് വിവാദം അണയുകയായിരുന്നു.
പിടിച്ചതിനേക്കാള്‍ വലുത് മാളത്തില്‍ എന്ന് പറഞ്ഞത് പോലെയാണ് കണ്ണൂരില്‍ എംവിആര്‍ അനുസ്മരണസമ്മേളനത്തില്‍ സുധാകരന്‍ വീണ്ടും വെടിപൊട്ടിച്ചത്. തോട്ടടയില്‍ ആര്‍എസ്എസ് ശാഖ തുടങ്ങുന്നതിനെ സിപിഎം എതിര്‍ത്തപ്പോള്‍ താന്‍ ആളെ അയച്ചു സംരക്ഷിച്ചുവെന്നായിരുന്നു സുധാകരന്റെ ഗീര്‍വാണം. ഇതോടെ നേരത്തെ തങ്ങള്‍ ഉന്നയിച്ച സുധാകരന്റെ ആര്‍എസ്എസ് ബാന്ധവും അരക്കെട്ടുറപ്പിക്കാന്‍ സിപിഎമിനായി. സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനുള്‍പെടെയുള്ളവര്‍ സുധാകരനെതിരെ രംഗത്തുവരികയും ചെയ്തു. സുധാകരന്റെ ആര്‍എസ്എസ് ബന്ധം നേരത്തെയുള്ളതാണെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
സുധാകരന്‍ കോണ്‍ഗ്രസിന് ഭാരമായി മാറിയിരിക്കുകയാണെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാസെക്രടറി എംവി ജയരാജന്‍ വിമര്‍ശിച്ചത്. സുധാകരനെയും കൊണ്ട് കോണ്‍ഗ്രസ് എങ്ങനെ മുമ്പോട്ട് പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശം യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിനെയും പ്രകോപിപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ഗുഡ്സ് ഓടോറിക്ഷ തട്ടിമരിച്ചതല്ലെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പികെ അബ്ദുര്‍ റബ്ബിന്റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രതികരണം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യുന്ന വിധത്തില്‍ കെപിസിസി അധ്യക്ഷനെന്ന നിലയില്‍ കെ സുധാകരന്‍ നടത്തുന്ന പ്രസ്താവനകള്‍ ഇനി ആവര്‍ത്തിച്ചാല്‍ ഹൈകമാന്‍ഡിന്റെ മുന്‍പിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഒരുവിഭാഗം നേതാക്കള്‍.

Keywords: Latest-News, Kerala, Kannur, Top-Headlines, Congress, K.Sudhakaran, Controversy, Political-News, Politics, Row over K Sudhakaran's remarks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.