ഒന്നാമന്‍ ആരാകണമെന്നു തര്‍ക്കിക്കാതെ ലയിക്കാന്‍ വിട്ടുവീഴ്ചയുടെ പരകോടിയില്‍ ആര്‍എസ്പികള്‍
Apr 22, 2014, 10:38 IST
തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടുമുമ്പ് പിളര്‍ന്നു പിരിഞ്ഞ ആര്‍എസ്പി വീണ്ടും ഒന്നിക്കുമ്പോള്‍ പാര്‍ട്ടിയില്‍ ഒന്നാമന്‍ ആരാകണം എന്ന തര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ഔദ്യോഗിക ആര്‍എസ്പിയും ആര്‍എസ്പി ( ബി)യും പരാമവധി വിട്ടുവീഴ്ചയ്ക്ക്. എന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏതു വിഭാഗത്തിനു നല്‍കണം എന്ന കാര്യത്തില്‍ അന്തി തീരുമാനം എടുക്കുക എളുപ്പമല്ല എന്ന് രണ്ടു കൂട്ടരും സമ്മതിക്കുകയും ചെയ്യുന്നു.
പാര്‍ട്ടിയുടെ ഘടന അനുസരിച്ച് സംസ്ഥാന സെക്രട്ടറിയാണ് ഒന്നാമന്‍.എന്നാല്‍ അത് സാങ്കേതികത്വം മാത്രമായിരിക്കുമെന്നും അത്തരം പദവി തര്‍ക്കങ്ങളോ ഈഗോയോ ഐക്യത്തെ ബാധിക്കാതിരിക്കാന്‍ തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നുമാണ് നേതാക്കളുടെ അവകാശവാദം. രണ്ടാമനും ഉണ്ടാകില്ല. ഏതായാലും അടുത്ത ദിവസങ്ങളില്‍ ഈ പ്രശ്‌നമാകും ആര്‍എസ്പിയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു.
ഇടതുമുന്നണി വിട്ടുവന്ന ആര്‍എസ്പിയുമായി ലയനത്തിന് യുഡിഎഫിലുള്ള ആര്‍എസ്പി (ബി) തയ്യാറാവുകയും ലയന കാര്യത്തില്‍ ഏറെ മുന്നോട്ടുപോവുകയും ചെയ്തു കഴിഞ്ഞു.
തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ ഇക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയതോടെ രണ്ടു പാര്‍ട്ടികള്‍ക്കും മുന്നില്‍ തടസങ്ങളില്ല. അതേസമയം, 1999ല്‍ പാര്‍ട്ടി പിളര്‍ന്നത് ബേബി ജോണിന്റെ പിന്‍ഗാമിയായി ആര് ആര്‍എസ്പിയെ നയിക്കണം എന്ന തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു.
അന്ന് രോഗഗ്രസ്ഥനായി മന്ത്രിസ്ഥാനം രാജിവയ്ക്കുകയും പൊതുരംഗത്തു നിന്ന് പൂര്‍ണമായി മാറേണ്ടിവരികയും ചെയ്ത ബേബി ജോണിനു ശേഷം നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായത് വി പി രാമകൃഷ്ണനാണ്. അതേത്തുടര്‍ന്നുണ്ടായ പടലപ്പിണക്കങ്ങളാണ് പിളര്‍പ്പിലെത്തിയത്. അപ്പോഴേക്കും പൂര്‍ണമായും കിടപ്പിലായിക്കഴിഞ്ഞിരുന്ന ബേബി ജോണ്‍ പിളര്‍പ്പ് അറിഞ്ഞുമില്ല.
ഒരു ഭാഗത്ത് മകന്‍ ഷിബു ബേബി ജോണും മറുഭാഗത്ത് വി പി രാമകൃഷ്ണനും എന്‍ കെ പ്രേമചന്ദ്രനും പ്രൊഫ ടി ജി ചന്ദ്രചൂഢനും മറ്റുമായാണ് പാര്‍ട്ടി പിളര്‍ന്നത്. അന്ന് ഷിബു പക്ഷത്തായിരുന്ന എ വി താമരാക്ഷന്‍, ബാബു ദിവാകരന്‍ എന്നിവര്‍ പിന്നീട് വിട്ടുപോയി വേറെ പാര്‍ട്ടി രൂപീകരിച്ചു. ബാബു ദിവനാകരന്റെ ആര്‍എസ്പി എം ഇപ്പോള്‍ നിലവിലില്ലാത്ത സ്ഥിതിയാണ്. താമരാക്ഷന്‍ ജെഎസ്എസില്‍ ചേര്‍ന്നെങ്കിലും അവിടെ നിന്നും പോയി.
എ എ അസീസ് ഔദ്യോഗിക ആര്‍എസ്പിയുടെയും ഷിബു ബേബി ജോണ്‍ ആര്‍എസ്പി (ബി)യുടെയും സംസ്ഥാന സെക്രട്ടറി സ്ഥാനത്താണ് ഇപ്പോള്‍. അസീസിനെ ഐക്യ ആര്‍എസ്പിയുടെ സെക്രട്ടറിയാക്കി ഷിബു പാര്‍ലമെന്റി പാര്‍ട്ടി നേതാവാകുമെന്നു സൂചനയുണ്ട്.
ലയനം സംബന്ധിച്ച കാര്യങ്ങള്‍ ആര്‍എസ്പി (ബി)യുമായി ചര്‍ച്ചചെയ്യാന്‍ മൂന്നംഗ ഉപസമിതിയെയും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സമിതി നിയോഗിച്ചിരുന്നു.
വി.പി. രാമകൃഷ്ണന്‍, എ.എ. അസീസ്, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഉപസമിതി ആര്‍.എസ്.പി (ബി) നേതൃത്വവുമായി ചര്‍ച്ച നടത്തി സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും റിപ്പോര്‍ട്ട് ചെയ്യും. ലയനത്തിന് മുന്നോടിയായി രണ്ട് ആര്‍എസ്പികളും സംയുക്തമായി മേയ്ദിന റാലി നടത്തും.
ഇതൊക്കെയുണ്ടാക്കുന്ന ഐക്യ അന്തരീക്ഷവും ആവേശവും പദവികളുടെ പേരിലുള്ള തര്‍ക്കത്തില്‍ തട്ടി ഇല്ലാതാകരുതെന്നാണ് രണ്ടു വിഭാഗം നേതാക്കളുടെയും തീരുമാനം.
Keywords: BJP, Politics, UDF, Kerala, Thiruvananthapuram, RSPs to merge without disputes about party posts, Official, Jandrachoodan, Azeez, Nay Rally, Report

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.