കാസര്‍കോട്: (www.kvartha.com 14/10/2015) കേരളത്തില്‍ ആര് എസ് എസിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ശ്രമിക്കുന്നതെന്ന് സി പി എം മുന്‍ സംസ്ഥാനസെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് ആരോപിച്ചു. ബുധനാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ 'ജനസഭ-2015' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.
ശ്രീനാരായണധര്‍മ്മവും ആര് എസ് എസിന്റെ നയവും രണ്ടാണ്. മനുഷ്യനെ മനുഷ്യനായി കാണുന്നതാണ് ശ്രീനാരായണധര്‍മ്മം. ന്യൂനപക്ഷഹത്യ ആര് എസ് എസിന്റെ നയമാണ്. ഇത് രണ്ടും യോജിക്കില്ല. എസ് എന്‍ ഡി പി പ്രവര്‍ത്തകരും അണികളും വെള്ളാപ്പള്ളിയുടെ വഞ്ചനാപരമായ നിലപാടിനെ തിരിച്ചറിയുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തുവരികയാണ്. എസ് എന്‍ ഡി പിയുടെ താല്‍പ്പര്യമല്ല കുടുംബതാല്‍പ്പര്യം മാത്രമാണ് വെള്ളാപ്പള്ളിക്കുള്ളത്. ഇത് തിരിച്ചറിഞ്ഞ അവര്‍ വെള്ളാപ്പള്ളിയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. അണികള്‍ തനിക്കെതിരെ തിരിഞ്ഞതിലുള്ള ജാള്യതയില്‍ ഇപ്പോള്‍ ബി ജെ പിയുമായി പുലബന്ധപോലുമില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഇത് കാപട്യമാണ്.
ആര് എസ് എസിന്റെ അജണ്ടയാണ് വെള്ളാപള്ളി നടപ്പില്‍വരുത്താന്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെള്ളാപ്പള്ളി സന്ദര്ശിച്ചതിനുപിന്നില് നിഗൂഢ ലക്ഷ്യങ്ങളുണ്ട്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ഏറ്റവും ഒടുവില്‍ വെള്ളാപള്ളി കണ്ടതും ഇതിന്റെ ഭാഗമായാണ്. എസ് എന്‍ ഡി പിയെ ആര് എസ് എസിന്റെ തൊഴുത്തില്‍കെട്ടി ഈഴവ സമുദായത്തെതന്നെ വഞ്ചിക്കുന്ന നയവുമായി മുന്നോട്ടുപോകുന്ന വെള്ളാപള്ളിയുടെ കാപട്യം ആ സമുദായവും കേരള സമൂഹവും തിരിച്ചറിഞ്ഞുകഴിഞ്ഞു.
ഹിന്ദുസംസ്കാരമല്ല ആര് എസ് എസിന്റെ നയം. ഹിറ്റ്ലറുടെ ഫാസിസ്റ്റ് നയമാണ് അവരുടേത്. വര്ഗ്ഗീയസംഘര്ഷങ്ങളിലൂടെയും സാമുദായിക ചേരിതിരിവിലൂടെയും രക്ഷപ്പെടാനാകുമോയെന്നാണ് ആര് എസ് എസ് നോക്കുന്നത്. ഇതിനായി തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ അവര്‍ ഉടനീളം നടത്തുന്നു. കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനും സംസ്ഥാനത്തെ വര്ഗ്ഗീയവിളയാട്ടഭൂമിയാക്കാനുമാണ് ആര് എസ് എസ് ശ്രമിക്കുന്നതെന്നും ഇതിന് വേണ്ട പ്രോല്‍സാഹനങ്ങള്‍ നല്‍കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും പിണറായി കുറ്റപ്പെടുത്തി.
Related News:
കാസര്‍കോട് ജില്ലയിലെ 5 പഞ്ചായത്തുകളില്‍ കോ-ലീ-ബി സഖ്യമെന്ന് പിണറായി
യു ഡി എഫിന്റെ ശക്തി ലീഗ് തന്നെ: പിണറായി
ശാശ്വതീകാനന്ദയുടെ മരണം: പുതിയ വെളിപ്പെടുത്തലുമായി പിണറായി
Keywords: Pinarayi Vijayan, Kasaragod, Kerala, Election-2015, RSS, BJP, NSS,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.