ആര്‍ എസ് എസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചു ; എന്‍ എസ് എസിനെ തോല്‍പിക്കാന്‍ ഈഴവന്‍ വേണമെന്നും പറഞ്ഞു; വട്ടിയൂര്‍ കാവില്‍ എല്‍ഡിഎഫ് വിജയത്തിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി കെ മുരളീധരന്‍
Oct 25, 2019, 12:59 IST
കോഴിക്കോട്: (www.kvartha.com 25.10.2019) ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. വട്ടിയൂര്‍കാവില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസും മഞ്ചേശ്വരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ സിപിഎമ്മും ആണ് വര്‍ഗീയത ആയുധമാക്കി ആരോപണങ്ങളുമായി രംഗത്തെത്തിയത്.
എന്‍എസ്എസിനെ തള്ളി ആര്‍എസ്എസിനെ പുല്‍കിയതിന്റെ താല്‍കാലിക വിജയമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിനുണ്ടായതെന്ന ആരോപണമാണ് കെ മുരളീധരന്‍ എംപി ഉയര്‍ത്തിയത്. ആര്‍എസ്എസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമായതെന്നും ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും മുരളീധരന്‍ പറയുന്നു.
വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ശക്തമായ നിലപാടെടുത്തത് യുഡിഎഫ് ആണ്. അതുകൊണ്ടാണ് എന്‍എസ്എസ് യുഡിഎഫിന് അനുകൂലമായി നിലപാടെടുത്തത്. എന്‍എസ്എസിന്റെ ഈ മതേതര നിലപാടാണ് ആര്‍എസ്എസിന് പ്രകോപനം ഉണ്ടാക്കിയത്. മതേതരത്വം പറയുന്ന ഇടതുപക്ഷം എന്‍എസ്എസിനെ തള്ളി ആര്‍എസ്എസിനെ സ്വീകരിച്ചതിന്റെ താല്‍കാലിക വിജയമാണ് വട്ടിയൂര്‍ക്കാവില്‍ ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് എന്‍എസ്എസിനെ തള്ളിപ്പറയുന്നത് ശരിയല്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
ആര്‍എസ്എസിന്റെ വോട്ടുകള്‍ സിപിഎമ്മിലേയ്ക്ക് മറിക്കും എന്ന് താനും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കാലേകൂട്ടി പറഞ്ഞിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിക്ക് ആ വിവിരം കിട്ടാതിരുന്നതുകൊണ്ടാകാം അദ്ദേഹം അത് നിഷേധിച്ചതോടെ ജനം അക്കാര്യം ഗൗരവത്തിലെടുത്തില്ല. കുമ്മനം രാജശേഖരന്‍ മാറി സുരേഷ് സ്ഥാനാര്‍ഥിയായി വന്നതോടെ ബിജെപി രംഗത്തുനിന്ന് പൂര്‍ണമായും അപ്രത്യക്ഷമായി. വോട്ടുകള്‍ സിപിഎമ്മിനായി മറിച്ചെന്ന് ബിജെപി സമ്മതിച്ചിട്ടുണ്ട്.
ഒരു തെരഞ്ഞെടുപ്പിന്റെ പേരില്‍ എന്‍എസ്എസിനെ തള്ളിപ്പറയാനില്ല. ഹൈന്ദവ വര്‍ഗീയതയെ തള്ളിപ്പറഞ്ഞവരാണ് എന്‍എസ്എസ്. വട്ടിയുര്‍കാവില്‍ മുഴുവന്‍ സമയ പ്രചരണത്തിന് താനുണ്ടായിരുന്നു. എംഎല്‍എമാരെ എംപിമാരാക്കി അയച്ചത് മണ്ഡലത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും കോണ്‍ഗ്രസിന്റെ അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പച്ചയായി ജാതി പറഞ്ഞാണ് ഈഴവ കുടുംബങ്ങളില്‍ ചെന്ന് വോട്ട് പിടിച്ചത്. എന്‍എസ്എസ് അല്ല, തങ്ങളാണ് ഇവിടെ തീരുമാനമെടുക്കുന്നതെന്ന് കാണിക്കാന്‍ അവര്‍ സംഘടിതമായി വോട്ട് മറിച്ചു. വോട്ട് മറിക്കലാണ് വട്ടിയൂര്‍ക്കാവില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
അതേസമയം, യുഡിഎഫിനെ തുണച്ചിരുന്ന പരമ്പരാഗത വോട്ടര്‍മാരില്‍ ഒരു മനംമാറ്റം ഉണ്ടായിട്ടുണ്ട്. അക്കാര്യം പരിശോധിച്ച് തിരുത്തും. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളൊന്നും കാര്യമായി ബാധിച്ചിട്ടില്ല. ഞാന്‍ മത്സരിച്ചപ്പോള്‍ നടന്നതിനേക്കാള്‍ നല്ല പ്രവര്‍ത്തനം ഇത്തവണ അവിടെ നടന്നിട്ടുണ്ട്. എന്നാല്‍ അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നും മുരളീധരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് പ്രശാന്തിനെ ബ്രോ മേയര്‍ എന്ന് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അയച്ചതിന്റെ പകുതി സാധനങ്ങളേ ഇത്തവണ അയച്ചിട്ടുള്ളൂ. അതിന് മേയര്‍ എന്ന നിലയില്‍ കൊടിവീശുക മാത്രമേ പ്രശാന്ത് ചെയ്തിട്ടുള്ളൂ. ചെറുപ്പക്കാരന്‍ സ്ഥാനാര്‍ഥിയായതിന്റെ മെച്ചം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടെന്നത് സത്യമാണ്.
എന്നാല്‍ അതൊന്നും ഇത്രയധികം ഭൂരിപക്ഷം ഉണ്ടാക്കാനുള്ള കാരണങ്ങളല്ല. കോണ്‍ഗ്രസിന്റേത് മികച്ച സ്ഥാനാര്‍ഥി തന്നെയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് ബന്ധം കുറവായിരുന്നു. ഇതൊക്കെയാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ വിജയത്തിലേയ്ക്ക് നയിച്ചത്.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയുടെ പേര് താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. കൂട്ടായിട്ടുള്ള അഭിപ്രായ പ്രകാരമാണ് ആദ്യം പീതാംബരക്കുറുപ്പിന്റെ പേര് ഉയര്‍ന്നുവന്നത്. എന്നാല്‍ അതിനെതിരെ ചില കോണുകളില്‍നിന്ന് എതിര്‍പ്പുണ്ടായി. തുടര്‍ന്നാണ് കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കിയത്. അത് താന്‍ പൂര്‍ണമായി അംഗീകരിച്ച് അദ്ദേഹത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
അരൂരില്‍ എല്‍ഡിഎഫിന്റെ പരമ്പരാഗത കോട്ടയാണ് തകര്‍ക്കപ്പെട്ടത്. ഷാനിമോള്‍ ഉസ്മാന്റെ വിജയം യുഡിഎഫിന്റെ വലിയ നേട്ടമാണ്. തെരഞ്ഞെടുപ്പ് പരാജയത്തില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയുടെ പേരില്‍ കെട്ടിവെക്കുന്നത് ശരിയല്ല. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടത് ആവശ്യമാണെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം മുരളീധരന്റെ വാദത്തിന് മറുപടിയുമായി വട്ടിയൂര്‍കാവില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാറും രംഗത്തെത്തി. മുരളീധരന്റെ വാദത്തിന് പ്രാമുഖ്യം കൊടുക്കേണ്ടിയിരുന്നത് പാര്‍ട്ടിയാണെന്നാണ് മോഹന്‍കുമാര്‍ പറയുന്നത്. അടിയൊഴുക്കുകളെ പാര്‍ട്ടി പ്രതിരോധിച്ചുവോ എന്ന് സംശയമുണ്ടെന്നും മോഹന്‍കുമാര്‍ പറയുന്നു.
മറുവശത്ത് മഞ്ചേശ്വരത്ത് യുഡിഎഫും ബിജെപിയും വര്‍ഗീയ കാര്‍ഡ് ഇറക്കി സിപിഎമ്മിനെ തോല്‍പ്പിച്ചെന്ന് സിപിഎം വിമര്‍ശിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനാണ് മുന്നണികള്‍ ശ്രമിച്ചതെന്ന് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ പറഞ്ഞു.
എറണാകുളത്ത് വോട്ടുകുറഞ്ഞതും കോണ്‍ഗ്രസിനുള്ളില്‍ വാദപ്രതിവാദങ്ങള്‍ക്ക് കളമൊരുക്കിയിട്ടുണ്ട്. നഗരസഭയ്ക്കാണ് വിമര്‍ശനം. മേയര്‍ സൗമിനി ജെയിനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എറണാകുളത്ത് നേരിയ വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനോദിന് ജയിക്കാനായത്.
നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിച്ചെന്നും വോട്ടെടുപ്പ് ദിവസം ഉണ്ടായ വെള്ളക്കെട്ടിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിട്ടെന്നുമാണ് വിലയിരുത്തല്‍. നഗരസഭ അവസരത്തിനൊത്ത് പെരുമാറിയില്ല എന്നുമാണ് വിമര്‍ശനം. രണ്ടു ദിവസത്തിനകം സ്ഥാനമൊഴിയാന്‍ മേയര്‍ സൗമിനി ജെയിംസിന് നോട്ടീസ് നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: RSS cross voting helped LDF victory in Vattiyoorkavu: K Muraleedharan, Kozhikode, News, Politics, Trending, By-election, K.Muraleedaran, Allegation, CPM, RSS, UDF, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.